ഡ്യൂട്ടി കഴിഞ്ഞു മടങ്ങിയ പോലീസ് ഉദ്യോഗസ്ഥൻ അപകടത്തിൽ മരിച്ചു
Saturday, June 7, 2025 1:48 AM IST
തൊടുപുഴ: ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്കുമടങ്ങിയ പോലീസ് ഉദ്യോഗസ്ഥൻ വാഹനാപകടത്തിൽ മരിച്ചു. മുട്ടം പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറായ വഴിത്തല ഇരുട്ടുതോട് അറിഞ്ഞുപുഴയിൽ ടിങ്കു ജോണ് (39) ആണ് മരിച്ചത്.
ഇന്നലെ വൈകുന്നേരം ഏഴോടെ തൊടുപുഴ -പുളിയൻമല സംസ്ഥാന പാതയിൽ മുട്ടത്തിനു സമീപം മില്ലുംപടിയിൽ ടിങ്കു സഞ്ചരിച്ചിരുന്ന ബൈക്കും ട്രാവലറും കൂട്ടിയിടിച്ചാണ് അപകടം. ഗുരുതര പരിക്കേറ്റ ടിങ്കുവിനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
തൊടുപുഴ ട്രാഫിക് പോലീസിൽ ജോലി ചെയ്തിരുന്ന ടിങ്കു ജോണ് ഏതാനും മാസം മുന്പാണ് മുട്ടം സ്റ്റേഷനിലേക്ക് സ്ഥലം മാറിയെത്തിയത്.
മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ. ഭാര്യ ടിനി. മക്കൾ: ആൽവിൻ, ഡെന്നി.