ഗവര്‍ണര്‍ അനുശോചിച്ചു
Saturday, June 7, 2025 1:48 AM IST
തിരുവനന്തപുരം: തെന്നല ബാലകൃഷ്ണപിള്ളയുടെ നിര്യാണത്തില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ അനുശോചിച്ചു.
ജനസേവനത്തിന്റെ എളിമയാര്‍ന്ന മുഖമായിരുന്നു തെന്നല യുടേതെന്ന് അദ്ദേഹം പറഞ്ഞു. ജനാധിപത്യമൂല്യങ്ങള്‍ അദ്ദേഹം എക്കാലത്തും ഉയര്‍ത്തിപ്പിടിച്ചതായും ഗവര്‍ണര്‍ പറഞ്ഞു.