പ്ലസ് വൺ സ്ഥിര പ്രവേശനം നേടിയത് 1.21 ലക്ഷം വിദ്യാർഥികൾ
Saturday, June 7, 2025 1:48 AM IST
തിരുവനന്തപുരം: ഹയർ സെക്കൻഡറി പ്ലസ് വൺ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്റിൽ പ്രവേശനം സ്ഥിരപ്പെടുത്തിയത് 1. 21 ലക്ഷം വിദ്യാർഥികൾ.
ഒന്നാം അലോട്ട്മെന്റ് പ്രവേശന നടപടികൾ ഈ മാസം അഞ്ചിന് പൂർത്തിയായപ്പോൾ പൊതുവിഭാഗത്തിൽ 1,21,743 വിദ്യാർഥികളാണ് സ്ഥിരപ്രവേശനം നേടിയത് . 99,526 പേർ. താത്കാലിക പ്രവേശനം നേടി. സംസ്ഥാനത്ത് ആകെയുള്ള 3,18,574 മെറിറ്റ് സീറ്റുകളിലേക്കായിരുന്നു അലോട്ട്മെന്റ്.ഇതിൽ 2,49,540 പേർക്ക് അലോട്ട്മെന്റ് ലഭിച്ചു.
അലോട്ട്മെന്റ് ലഭിച്ച 27,077 പേർ സമയ പരിധിക്കുള്ളിൽ പ്രവേശനം നേടിയില്ല. ഇവരെ അടുത്ത ഘട്ട അലോട്ട്മെന്റുകളിൽ പരിഗണിക്കില്ല. 1,152 പേരുടെ അപേക്ഷ തള്ളി. ഇവർക്ക് സപ്ലിമെന്ററി അലോട്ട്മെന്റിൽ പുതിയ അപേക്ഷ സമർപ്പിക്കാം. മുഖ്യ ഘട്ടത്തിൽ മൂന്ന് അലോട്ട്മെന്റുകളാണുള്ളത്.