മാതൃകയാക്കാൻ കഴിയുന്ന വ്യക്തിത്വം: സണ്ണി ജോസഫ്
Saturday, June 7, 2025 1:48 AM IST
കണ്ണൂർ: മുന്‍ കെപിസിസി പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ളയുടെ നിര്യാണത്തില്‍ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ അനുശോചനം അറിയിച്ചു.
വിനയത്തിന്റെയും ലാളിത്യത്തിന്റെയും ആദര്‍ശ നിഷ്ഠയുടെയും പര്യായമായിരുന്നു തെന്നല ബാലകൃഷ്ണപിള്ളയെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. ഓരോ പൊതുപ്രവര്‍ത്തകനും മാതൃകയാക്കാന്‍ കഴിയുന്ന വ്യക്തിത്വത്തിനു പുറമേ ആദര്‍ശത്തിന്റെ വെണ്മയും വിശുദ്ധിയും അവസാനം വരെ കാത്തുസൂക്ഷിച്ച നേതാവായിരുന്നു അദ്ദേഹം.
തെന്നല ബാലകൃഷ്ണപിള്ള കെപിസിസി അധ്യക്ഷനായിരുന്ന 2001 കാലഘട്ടത്തിലാണ് യുഡിഎഫ് വലിയ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയത്. പ്രസ്ഥാനത്തിനു വേണ്ടി സമ്പാദ്യം മുഴുവന്‍ ചെലവാക്കിയപ്പോഴും അധികാരമോഹമോ സ്വാര്‍ഥ താത്പര്യങ്ങളോ ഒന്നും കടന്നുവരാത്ത പൊതുജീവിതമാണ് അദ്ദേഹത്തിന്തെന്നും സണ്ണി ജോസഫ് പറഞ്ഞു.
ദുഃഖാചരണം
ഇന്നലെയും ഇന്നും ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചതായും അതിന്റെ ഭാഗമായി സംസ്ഥാനത്ത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ എല്ലാ പരിപാടികളും മാറ്റിവച്ചതായും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ അറിയിച്ചു.