റവ.ഡോ. ആന്റണി വടക്കേക്കര ഡിംസ് മീഡിയ കോളജ് ഡയറക്ടർ
Friday, June 6, 2025 2:32 AM IST
ചാലക്കുടി: മുരിങ്ങൂർ ഡിവൈൻ ധ്യാനകേന്ദ്രത്തോടു ചേർന്നു പ്രവർത്തിക്കുന്ന ഡിവൈൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മീഡിയ സയൻസ് (ഡിഐഎംഎസ്) ഡിഗ്രി കോളജിന്റെ ഡയറക്ടറായി റവ.ഡോ. ആന്റണി വടക്കേക്കര ചുമതലയേറ്റു. സീറോമലബാർ സഭയുടെ പബ്ലിക് റിലേഷൻസ് ഓഫിസറും മീഡിയ കമ്മീഷൻ സെക്രട്ടറിയുമായിരുന്നു.
കാലിക്കട്ട് യൂണിവേഴ്സിറ്റിയിൽ അഫിലിയേറ്റ് ചെയ്തിരിക്കുന്ന ഡിഗ്രി കോളജാണ് ഡിഐഎംഎസ് ചാലക്കുടി. മൾട്ടിമീഡിയ, വിഷ്വൽ കമ്യൂണിക്കേഷൻ, ജേര്‍ണലിസം, ഗ്രാഫിക് ഡിസൈൻ ആൻഡ് അനിമേഷൻ, ഫിലിം ആൻഡ് ടെലിവിഷൻ എന്നീ വിഷയങ്ങളിൽ നാലുവർഷത്തെ ഡിഗ്രി കോഴ്സുകളാണു നടത്തുന്നത്.