എന്റോൾമെന്റ് ചടങ്ങ് വീഡിയോ സമൂഹമാധ്യമത്തില്‍; അഭിഭാഷകന് കാരണം കാണിക്കല്‍ നോട്ടീസ്
Thursday, June 5, 2025 2:29 AM IST
കൊച്ചി: ഹൈക്കോടതി ജഡ്ജിയുടെ ഔദ്യോഗിക വാഹനത്തിന്റെ ദൃശ്യങ്ങള്‍ സഹിതം എന്റോൾമെന്റ് ചടങ്ങിന്റെ വീഡിയോ സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്ത യുവഅഭിഭാഷകന് കേരള ബാര്‍ കൗണ്‍സിലിന്റെ കാരണം കാണിക്കല്‍ നോട്ടീസ്. തൃശൂര്‍ ചാവക്കാട് സ്വദേശി മുഹമ്മദ് ഫായിസിനെതിരേയാണ് നോട്ടീസ്.
ബാര്‍ കൗണ്‍സില്‍ ജൂണ്‍ ഒന്നിന് കൊച്ചിയില്‍ സംഘടിപ്പിച്ച ചടങ്ങിലാണ് മുഹമ്മദ് ഫായിസ് സന്നത് എടുത്തത്. ഇതിനുപിന്നാലെയാണ് അര മിനിട്ടുള്ള വീഡിയോ സമൂഹമാധ്യമത്തില്‍ പ്രത്യക്ഷപ്പെട്ടത്.