ന്യൂ​​​യോ​​​ർ​​​ക്ക്: പ​​​ഹ​​​ൽ​​​ഗാം ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണം രാ​​​ജ്യ​​​ത്തെ മു​​​സ്‌​​ലിം​​ക​​​ളെ ഭീ​​​ക​​​ര​​​രാ​​​യി ചി​​​ത്രീ​​​ക​​​രി​​​ക്കാ​​​ൻ ഇ​​​ന്ത്യ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ക​​​യാ​​​ണെ​​​ന്ന പാ​​​ക്കി​​​സ്ഥാ​​​ൻ മു​​​ൻ വി​​​ദേ​​​ശ​​​കാ​​​ര്യ മ​​​ന്ത്രി ബി​​​ലാ​​​വ​​​ൽ ഭൂ​​​ട്ടോ സ​​​ർ​​​ദാ​​​രി​​​യു​​​ടെ പ്ര​​​സ്താ​​​വ​​​ന​​​യെ മാ​​​ധ്യ​​​മ​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ൻ പൊ​​​തു​​​വേ​​​ദി​​​യി​​​ൽ ചോ​​​ദ്യം ചെ​​​യ്തു.

ഇ​​​ന്ത്യ​​​യു​​​മാ​​​യു​​​ണ്ടാ​​​യ സം​​​ഘ​​​ർ​​​ഷ​​​ത്തെ​​​ക്കു​​​റി​​​ച്ച് ലോ​​​ക​​​ത്തെ അ​​​റി​​​യി​​​ക്കാ​​​നു​​​ള്ള പാ​​ക് സം​​​ഘ​​​ത്തെ ബി​​ലാ​​വ​​ലാ​​ണ് ന​​​യി​​​ച്ച​​ത്.

ഓ​​​പ്പ​​​റേ​​​ഷ​​​ൻ സി​​​ന്ദൂ​​​റി​​​നെ​​​ക്കു​​​റി​​​ച്ച് ലോ​​​ക​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളെ അ​​​റി​​​യി​​​ച്ച സം​​​ഘ​​​ത്തി​​​ൽ ഇ​​​ന്ത്യ​​​ൻ മു​​​സ്‌​​ലി​​മാ​​യ സൈ​​​നി​​​ക ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​യും ഉ​​​ണ്ടാ​​​യി​​​രു​​​ന്നി​​​ല്ലേ എ​​​ന്നാ​​​യി​​​രു​​​ന്നു ചോ​​​ദ്യോ​​​ത്ത​​​ര വേ​​​ള​​​യി​​​ൽ ഈ​​​ജി​​​പ്ഷ്യ​​​ൻ-​​​അ​​​മേ​​​രി​​​ക്ക​​​ൻ മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​നാ​​​യ അ​​​ഹ​​​മ്മ​​​ദ് ഫാ​​​ത്തി​​​യു​​​ടെ ചോ​​​ദ്യം.


അ​​​മേ​​​രി​​​ക്ക​​​ൻ ടെ​​​ലി​​​വി​​​ഷ​​​ൻ ന്യൂ​​​സി​​​ന്‍റെ യു​​​എ​​​ൻ ക​​​റ​​​സ്പോ​​​ണ്ട​​​ന്‍റ് ആ​​​ണ് ഫാ​​​ത്തി. എ​​​ന്നാ​​​ൽ, ര​​​ണ്ടാ​​​മ​​​ത്തെ ചോ​​​ദ്യം ചോ​​​ദി​​​ക്കാ​​​നു​​​ള്ള അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ശ്ര​​​മം ബി​​ലാ​​വ​​ൽ ത​​​ട​​​സ​​​പ്പെ​​​ടു​​​ത്തു​​​ക​​​യും ഇ​​​ന്ത്യ​​ക്ക് നേ​​​രേ​​​യു​​​ള്ള വി​​​മ​​​ർ​​​ശ​​​ന​​​ങ്ങ​​​ൾ തു​​​ട​​​രു​​​ക​​​യു​​​മാ​​​ണു​​​ണ്ടാ​​​യ​​​ത്.