പാരീസിലെ യഹൂദ കേന്ദ്രങ്ങളിൽ പച്ചനിറം പൂശി
Monday, June 2, 2025 2:07 AM IST
പാരീസ്: ഫ്രഞ്ച് തലസ്ഥാനത്തെ യഹൂദ കേന്ദ്രങ്ങൾ പെയിന്റ് ഉപയോഗിച്ച് വികൃതമാക്കി. പാരീസിലെ ഹോളോകോസ്റ്റ് മ്യൂസിയമായ ഷോവാ മെമ്മോറിയൽ, മൂന്ന് സിനഗോഗുകൾ, ഒരു റസ്റ്ററന്റ് എന്നിവയിൽ പച്ച നിറത്തിലുള്ള പെയിന്റ് പൂശുകയായിരുന്നു. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
യഹൂദ സമുദായത്തെ ലക്ഷ്യമിട്ട് ജുഗുപ്സാവഹമായ ആക്രമണമാണു നടന്നതെന്ന് ഫ്രഞ്ച് ആഭ്യന്തരമന്ത്രി ബ്രൂണോ റെറ്റാലിയൂ പറഞ്ഞു. ഫ്രഞ്ച് അധികാരികൾ ഉടനടി അന്വേഷണം നടത്തി അക്രമികളെ നിയമത്തിനു മുന്നിൽ എത്തിക്കണമെന്ന് ഇസ്രേലി പ്രസിഡന്റ് ഐസക് ഹെർസോഗ് ആവശ്യപ്പെട്ടു.
ഗാസ യുദ്ധം ആരംഭിച്ചശേഷം ആഗോളതലത്തിൽ യഹൂദരെ ലക്ഷ്യമിട്ട് ആക്രമണങ്ങൾ വർധിച്ചിട്ടുണ്ട്.