സിം​​​ഗ​​​പ്പു​​​ർ: ഗാ​​​സ​​​യ്ക്കു സ​​​ഹാ​​​യം നി​​​ഷേ​​​ധി​​​ക്കു​​​ന്ന​​​തു തു​​​ട​​​ർ​​​ന്നാ​​​ൽ ഇ​​​സ്ര​​​യേ​​​ലി​​​നെ​​​തി​​​രാ​​​യ നി​​​ല​​​പാ​​​ട് ക​​​ടു​​​പ്പി​​​ക്കേ​​​ണ്ടി​​​വ​​​രു​​​മെ​​​ന്ന് ഫ്ര​​​ഞ്ച് പ്ര​​​സി​​​ഡ​​​ന്‍റ് ഇ​​​മ്മാ​​​നു​​​വ​​​ൽ മ​​​ക്രോ​​​ൺ.

സിം​​​ഗ​​​പ്പൂ​​​ർ സ​​​ന്ദ​​​ർ​​​ശി​​​ച്ച അ​​​ദ്ദേ​​​ഹം അ​​​വി​​​ട​​​ത്തെ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ലോ​​​റ​​​ൻ​​​സ് വോം​​​ഗി​​​നൊ​​​പ്പം പ​​​ത്ര​​​സ​​​മ്മേ​​​ള​​​നം ന​​​ട​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു.

സ​​​ഹാ​​​യ​​​നി​​​ഷേ​​​ധം തു​​​ട​​​രു​​​ന്ന പ​​​ക്ഷം വെ​​​സ്റ്റ് ബാ​​​ങ്കി​​​ലെ അ​​​ന​​​ധി​​​കൃ​​​ത ഇ​​​സ്രേ​​​ലി കു​​​ടി​​​യേ​​​റ്റ​​​ക്കാ​​​ർ​​​ക്കെ​​​തി​​​രേ ഉ​​​പ​​​രോ​​​ധം ചു​​​മ​​​ത്തു​​​ന്ന​​​തി​​​നെ​​​ക്കു​​​റി​​​ച്ച് ഫ്രാ​​​ൻ​​​സ് ആ​​​ലോ​​​ചി​​​ക്കും. ഇ​​​സ്ര​​​യേ​​​ൽ നി​​​ല​​​പാ​​​ട് തി​​​രു​​​ത്തു​​​മെ​​​ന്നാ​​​ണു ഫ്രാ​​​ൻ​​​സി​​​ന്‍റെ പ്ര​​​തീ​​​ക്ഷ.


ദ്വി​​​രാ​​​ഷ്‌​​​ട്ര ഫോ​​​ർ​​​മു​​​ല​​​യ്ക്ക് ഫ്രാ​​​ൻ​​​സി​​​ന്‍റെ പി​​​ന്തു​​​ണ​​​യു​​​ണ്ടെ​​​ന്നും മ​​​ക്രോ​​​ൺ വ്യ​​​ക്ത​​​മാ​​​ക്കി.