യുഎൻ ഏജൻസി കെട്ടിടത്തിലേക്ക് ഇസ്രേലി പ്രതിഷേധക്കാർ ഇരച്ചുകയറി
Tuesday, May 27, 2025 1:02 AM IST
ദെയ്ർ അൽ ബലാഹ്: പലസ്തീൻ അഭയാർഥികൾക്കുവേണ്ടിയുള്ള യുഎൻ ഏജൻസിയുടെ കിഴക്കൻ ജറൂസലെമിലുള്ള കെട്ടിടത്തിലേക്ക് ഇന്നലെ നിരവധി ഇസ്രേലി പ്രതിഷേധക്കാർ ഇരച്ചുകയറി. സംഘടനയുടെ വെസ്റ്റ് ബാങ്ക് കോ-ഓർഡിനേറ്ററായ റോളണ്ട് ഫ്രീഡ്രിക്കാണ് ഇക്കാര്യം അറിയിച്ചത്.
പ്രതിഷേധക്കാരിൽ യുലിയ മലിനോവ്സ്കി എന്ന എംപിയും ഉണ്ടായിരുന്നു. സംഘടനയെ നിരോധിക്കാൻ ഇസ്രയേൽ കൊണ്ടുവന്ന നിയമത്തിനു പിന്നിൽ പ്രവർത്തിച്ചവരിലൊരാൾ മലിനോവ്സ്കി ആയിരുന്നു.
ഏജൻസിയിൽ ഹമാസ് ഭീകരർ നുഴഞ്ഞുകയറിയെന്ന ഇസ്രയേലിന്റെ ആരോപണം യുഎൻ നിഷേധിച്ചിരുന്നു.