മഴയും കാറ്റും; പാക്കിസ്ഥാനിൽ 20 മരണം
Monday, May 26, 2025 1:52 AM IST
ലാഹോർ: പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ കനത്ത മഴയിലും കാറ്റിലും 20 പേർ മരിച്ചു. നൂറ്റന്‍പതിലേറെ പേർക്കു പരിക്കേറ്റു. നിരവധി വീടുകൾ തകർന്നു. തലസ്ഥാനമായ ഇസ്ലാമാബാദിലും ഖൈബർ പഖ്തുൺക്വ പ്രവിശ്യയിലും വ്യാപക നാശനഷ്ടമുണ്ടായി.