പാക് സേനാ മേധാവിക്ക് ഫീൽഡ് മാർഷൽ പദവി
Wednesday, May 21, 2025 1:05 AM IST
ഇസ്ലാമാബാദ്: പാക്കിസ്ഥാൻ സേനാ മേധാവി ജനറൽ അസിം മുനീറിന് ഫീൽഡ് മാർഷൽ പദവി. പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗമാണ് തീരുമാനമെടുത്തത്.
ഇന്ത്യയുമായുള്ള സംഘർഷത്തിൽ പാക് സേനയെ ‘വിജയകരമായി’ നയിച്ചതിനാണു ജനറൽ മുനീറിന് ഫീൽഡ് മാർഷൽ പദവി ലഭിച്ചത്.