ഗ്രീക്ക് ടാങ്കർ റഷ്യ പിടിച്ചെടുത്തു
Tuesday, May 20, 2025 2:18 AM IST
മോസ്കോ: എസ്തോണിയയിൽനിന്നു നെതർലാൻഡ്സിലേക്കു പുറപ്പെട്ട എണ്ണടാങ്കർ റഷ്യ പിടിച്ചെടുത്തു.
ലൈബീരിയയിൽ രജിസ്റ്റർ ചെയ്ത് ഗ്രീക്ക് കന്പനിയുടെ ഉടമസ്ഥതയിലുള്ള ഗ്രീൻ അഡ്മയർ എന്ന കപ്പൽ റഷ്യൻ സമുദ്രമേഖലയിൽവച്ചാണു പിടിച്ചെടുത്തത്.
നേരത്തേയുണ്ടാക്കിയ ധാരണപ്രകാരമാണു റഷ്യൻ സമുദ്രമേഖലയിലൂടെ കപ്പൽ സഞ്ചരിച്ചതെന്ന് എസ്തോണിയ അറിയിച്ചു.
പാശ്ചാത്യ ഉപരോധം ലംഘിച്ച് റഷ്യൻ എണ്ണ കടത്തുന്നുവെന്നു സംശയിക്കുന്ന ഒരു കപ്പൽ തടയാൻ എസ്തോണിയൻ നാവികസേന വ്യാഴാഴ്ച ശ്രമിച്ചിരുന്നു. ഇതേത്തുടർന്ന് കപ്പലിന്റെ സുരക്ഷയ്ക്ക് റഷ്യ യുദ്ധവിമാനം അയച്ചു.