ഷെയ്ഖ് ഹസീനയായി വേഷമിട്ട നടി ബംഗ്ലാദേശിൽ അറസ്റ്റിൽ
Monday, May 19, 2025 1:17 AM IST
ധാക്ക: വധശ്രമക്കേസുമായി ബന്ധപ്പെട്ട് ബംഗ്ലാദേശിലെ പ്രമുഖ നടി നുസ്രത് ഫരിയ അറസ്റ്റില്‍. ബംഗ്ലാദേശ് വിമോചന നായകന് ഷെയ്ഖ് മുജിബുര്‍ റഹ്മാന്റെ ജീവചരിത്രം ആസ്പദമാക്കിയുള്ള സിനിമയില്‍ അദ്ദേഹത്തിന്റെ മകളും മുൻ പ്രധാനമന്ത്രിയുമായ ഷെയ്ഖ് ഹസീനയായി വേഷമിട്ട നടിയാണു നുസ്രത് ഫരിയ.
ഷെയ്ഖ് ഹസീന സര്‍ക്കാരിനെതിരായ ഭരണവിരുദ്ധ പ്രക്ഷോഭവുമായി ബന്ധപ്പെട്ടുണ്ടായ കേസാണ് നടിക്കെതിരേ ചുമത്തിയത്. തായ്ലന്ഡിലേക്കു പോകാനായി ധാക്ക വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് ഇന്നലെ രാവിലെ ഇവര്‍ അറസ്റ്റിലായത്.