മധ്യസ്ഥതാവാദം ആവർത്തിച്ച് ട്രംപ്
Sunday, May 18, 2025 2:57 AM IST
വാഷിംഗ്ടൺ/ന്യൂഡൽഹി: ഇന്ത്യയെയും പാക്കിസ്ഥാനെയും യുദ്ധത്തിന്റെ വക്കിൽനിന്നു രക്ഷിച്ചത് തന്റെ ഇടപെടലാണെന്ന് വാദം ആവർത്തിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
അമേരിക്കൻ ഉൽപന്നങ്ങൾക്ക് ചുമത്തിയിരുന്ന ചുങ്കം ഇന്ത്യ പൂർണമായും ഒഴിവാക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു. ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിലായിരുന്നു പരാമർശങ്ങൾ.
""ഇന്ത്യയും പാക്കിസ്ഥാനും ആണവശക്തികളാണ്. അവർ വളരെ കുപിതരായിരുന്നു. അടുത്ത ഘട്ടം ആണവായുധം പ്രയോഗിക്കുന്ന തലത്തിലേക്ക് എത്താനുള്ള സാധ്യത വളരെ കൂടുതലുമായിരുന്നു. വ്യാപാരം ഉപയോഗിച്ചാണ് ഞാൻ സമാധാനം സ്ഥാപിക്കുന്നത്. വ്യാപാരമെന്ന തന്ത്രമുപയോഗിച്ച് ഞാൻ ഇരുരാജ്യങ്ങളെയും രക്ഷിച്ചു’’- ട്രംപ് പറഞ്ഞു.