അമേരിക്കയിൽ ചുഴലിക്കൊടുങ്കാറ്റ്; 21 പേർ മരിച്ചു
Sunday, May 18, 2025 12:35 AM IST
വാഷിംഗ്ടൺ ഡിസി: അമേരിക്കയിലെ മിസൂറി, കെന്റക്കി സംസ്ഥാനങ്ങളിൽ വീശിയ ചുഴലിക്കൊടുങ്കാറ്റിൽ 21 പേർ മരിച്ചു.
മിസൂറിയിൽ ഏഴും കെന്റക്കിയിൽ 14 പേരാണ് മരിച്ചത്. മിസൂറിലെ സെന്റ് ലൂയിസ് നഗരത്തിൽ ആയ്യായിരം വീടുകൾക്കു കേടുപാടുണ്ടായി. നഗരത്തിലെ ഒരു ലക്ഷം കെട്ടിടങ്ങളിൽ വൈദ്യുതി വിച്ഛേദിക്കപ്പെട്ടു.