പുടിൻ -സെലൻസ്കി കൂടിക്കാഴ്ചയ്ക്ക് ഉപാധികളുമായി റഷ്യ
Sunday, May 18, 2025 12:35 AM IST
മോസ്കോ: ചില ധാരണകളിലെത്താൻ കഴിഞ്ഞാൽ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്കിയുമായി കൂടിക്കാഴ്ചയ്ക്കു തയാറാകുമെന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് അറിയിച്ചു.
അതേസമയം ഏതൊക്കെ ധാരണകളാണ് ഉണ്ടാക്കേണ്ടതെന്ന് അദ്ദേഹം വിശദീകരിച്ചില്ല.
ഇസ്താംബൂളിൽ താനുമായി കുടിക്കാഴ്ച നടത്താൻ പുടിൻ തയാറാകണമെന്ന് സെലൻസ്കി ആവശ്യപ്പെട്ടിരുന്നു. പുടിന് തന്നെ അഭിമുഖീകരിക്കാൻ ഭയമാണെന്നും സെലൻസ്കി പറഞ്ഞു.
വെള്ളിയാഴ്ച ഇസ്താംബൂളിൽ നടന്ന ചർച്ചയിൽ പുടിൻ-സെലൻസ്കി ചർച്ച വേണമെന്ന് യുക്രെയ്ൻ പ്രതിനിധികൾ റഷ്യൻ സംഘത്തോട് നിർദേശിക്കുകയുണ്ടായി.