പെറുവില്‍നിന്നുള്ള യുവ വൈദികന് മാർപാപ്പയുടെ പേഴ്സണൽ സെക്രട്ടറി
Sunday, May 18, 2025 2:57 AM IST
വത്തിക്കാൻ സിറ്റി: ലെയോ പതിനാലാമൻ മാർപാപ്പയുടെ പേഴ്സണൽ സെക്രട്ടറിയായി പെറുവിലെ ചിക്ലായോയിൽനിന്നുള്ള ഫാ. എഡ്ഗാർഡ് ഐവാൻ റിമായ്കുന ഇംഗ(36) യെ നിയമിച്ചു.
താരതമ്യേന ചെറുപ്പമാണെങ്കിലും വിനയത്തോടെയുള്ള പെരുമാറ്റവും ബൗദ്ധികമായ ആഴവും ദൈവശാസ്ത്ര വിഷയങ്ങളിലെ പാണ്ഡിത്യവും ഫാ. എഡ്ഗാർഡിനെ വ്യത്യസ്തനാക്കുന്നു.
പെറുവിലെ അദ്ദേഹത്തിന്റെ അജപാലന പ്രവർത്തനവും അന്താരാഷ്ട്ര ഫോറങ്ങളിലെ ഇടപെടലും യുവ വൈദികര്‍ക്കിടയില്‍ വിശ്വസനീയമായ ശബ്ദമാക്കി മാറ്റിയിരുന്നു.
വിവിധ പാസ്റ്ററൽ, അക്കാദമിക് തലങ്ങളില്‍ സേവനമനുഷ്ഠിച്ചിട്ടുള്ള അദ്ദേഹവുമായുള്ള ലെയോ മാർപാപ്പയുടെ അടുത്ത ബന്ധമാണ് വത്തിക്കാനിലേക്കു വിളിക്കാൻ കാരണം.
ലാറ്റിനമേരിക്കയിലെ സിനഡൽ സമ്മേളനങ്ങളിലെ ആദ്യകാല കൂടിക്കാഴ്ചകൾ മുതൽ ലെയോ പതിനാലാമൻ മാർപാപ്പയുമായി ശക്തമായ ബന്ധം പുലർത്തുവാന്‍ ഫാ. എഡ്ഗാർഡിനു കഴിഞ്ഞിട്ടുണ്ട്.