ബ്രിട്ടനിൽ അറസ്റ്റിലായ ഇറേനിയൻ പൗരന്മാർക്കെതിരേ ദേശസുരക്ഷാ നിയമപ്രകാരം കേസ്
Sunday, May 18, 2025 12:35 AM IST
ലണ്ടൻ: ബ്രിട്ടീഷ് തീവ്രവാദവിരുദ്ധ സേന അറസ്റ്റ് ചെയ്ത മൂന്ന് ഇറേനിയൻ പൗരന്മാർക്കെതിരേ ദേശീയ സുരക്ഷാ നിയമപ്രകാരം കേസെടുത്തു.
ഈ മാസമാദ്യം രണ്ട് അന്വേഷണങ്ങളിലായി ഏഴ് ഇറേനിയൻ പൗരന്മാർ അടക്കം എട്ടുപേർ അറസ്റ്റിലായിരുന്നു. ഇതിൽ മൂന്നു പേർക്കെതിരേയാണ് കേസെടുത്തിരിക്കുന്നതെന്നാണ് സൂചന.
ഇറേനിയൻ ചാരസംഘടനകൾക്കുവേണ്ടി പ്രവർത്തിച്ചിരുന്ന ഇവർ ലണ്ടൻ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഇറാൻ ഇന്റർനാഷണൽ എന്ന സ്വതന്ത്ര മാധ്യമസംഘടനയിലെ മൂന്ന് മാധ്യമപ്രവർത്തകരെ ആക്രമിക്കാൻ പദ്ധതിയിട്ടുവെന്നാണ് പോലീസ് ആരോപിക്കുന്നത്.