ചർച്ചയ്ക്കു പിന്നാലെ റഷ്യൻ ആക്രമണം; ഒന്പതു പേർ കൊല്ലപ്പെട്ടു
Sunday, May 18, 2025 12:36 AM IST
കീവ്: വടക്കുകിഴക്കൻ യുക്രെയ്നിലെ സുമി നഗരത്തിൽ റഷ്യൻ സേന നടത്തിയ ഡ്രോൺ ആക്രമണത്തിൽ ഒന്പതു പേർ കൊല്ലപ്പെടുകയും ഏഴു പേർക്കു പരിക്കേൽക്കുകയും ചെയ്തു.
സിവിലിയന്മാർ സഞ്ചരിച്ച ബസാണ് ആക്രമിക്കപ്പെട്ടത്. ഇന്നലെ രാവിലെ റഷ്യൻ അതിർത്തിയോടു ചേർന്ന് ബസ് സഞ്ചരിക്കവേ ഡ്രോൺ പതിക്കുകയായിരുന്നു. റഷ്യയും യുക്രെയ്നും ഇസ്താംബൂളിൽ ചർച്ച നടത്തി മണിക്കൂറുകൾക്കകമാണ് ആക്രമണമുണ്ടായത്.