യുക്രെയ്നിൽ റഷ്യൻ ഡ്രോൺ ആക്രമണം
Monday, May 19, 2025 1:17 AM IST
കീവ്: യുക്രെയ്നിൽ റഷ്യൻ സേനയുടെ വൻ ഡ്രോൺ ആക്രമണം. ശനിയാഴ്ച രാത്രി മുതൽ 273 ഡ്രോണുകളാണ് റഷ്യൻ സേന തൊടുത്തത്. ഭൂരിഭാഗവും യുക്രെയ്ൻ തലസ്ഥാനമായ കീവിനെ ലക്ഷ്യമിട്ടായിരുന്നു.
കീവിൽ ഒരു വനിത മരിക്കുകയും മൂന്നു പേർക്കു പരിക്കേൽക്കുകയും ചെയ്തു. റഷ്യൻ സേന യുക്രെയ്നിൽ നടത്തുന്ന ഏറ്റവും വലിയ ഡ്രോൺ ആക്രമണമാണിത്. യുക്രെയ്ൻ അധിനിവേശത്തിന്റെ മൂന്നാം വാർഷികത്തോടനുബന്ധിച്ച് കഴിഞ്ഞ ഫെബ്രുവരി 23ന് 267 ഡ്രോണുകൾ റഷ്യ പ്രയോഗിച്ചതാണ് ഇതിനു മുന്‍പത്തെ വൻ ആക്രമണം.