ADVERTISEMENT
ADVERTISEMENT
23
Monday
June 2025
3:16 PM IST
IST
Deepika.com
The Largest Read Malayalam Internet Daily
ADVERTISEMENT
GET IT ON
TODAY'S E-PAPER
TODAY'S E-PAPER
Home
News
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
SHORTS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
KIIFB NEWS
GOVERNMENT INAUGURATION
ADVERTISEMENT
International News
Click here for detailed news of all items
International News
വിശ്വാസീസാഗരം സാക്ഷി, ലെയോ പതിനാലാമൻ മാർപാപ്പ ചുമതലയേറ്റു
Monday, May 19, 2025 1:39 AM IST
X
വത്തിക്കാന്‍ സിറ്റി: സ്തുതി-സ്തോത്ര ഗീതങ്ങളും ജനലക്ഷങ്ങളുടെ പ്രാർഥനാമഞ്ജരികളും തീർത്ത ഭക്തിസാന്ദ്ര അന്തരീക്ഷത്തിൽ സാർവത്രിക സഭയുടെ 267-ാമത് മാർപാപ്പയായി ലെയോ പതിനാലാമൻ ഔദ്യോഗികമായി ചുമതലയേറ്റു.
ഇന്നലെ രാവിലെ പ്രാദേശിക സമയം പത്തിന് (ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30) ആരംഭിച്ച തിരുക്കർമങ്ങൾ രണ്ടു മണിക്കൂർ നീണ്ടു. പൗരസ്ത്യസഭകളിലെ പാത്രിയാർക്കീസുമാർക്കൊപ്പം വിശുദ്ധ പത്രോസിന്റെ കബറിടത്തിങ്കൽ പ്രാർഥിക്കുകയും ധൂപാർച്ചന നടത്തുകയും ചെയ്തതിനുശേഷമാണ് മാർപാപ്പ ആർച്ച്ബിഷപ്പുമാർക്കും കർദിനാൾമാർക്കും ഡീക്കന്മാർക്കുമൊപ്പം പ്രദക്ഷിണമായി സെന്റ് പീറ്റേഴ്സ് ചത്വരത്തിനു മധ്യത്തിലെ പ്രത്യേകം തയാറാക്കിയ ബലിവേദിയിലെത്തിയത്. ഈ സമയം ഗായകസംഘം സകല വിശുദ്ധരുടെയും ലുത്തിനിയ ആലപിച്ചുകൊണ്ടിരുന്നു.
വിശുദ്ധ കുർബാനയ്ക്കിടയിൽ ലത്തീൻ-ഗ്രീക്ക് ഭാഷകളിലുള്ള സുവിശേഷ പാരായണത്തിനു ശേഷമാണ് മാർപാപ്പ പാലിയവും മോതിരവും സ്വീകരിക്കുന്ന ചടങ്ങ് നടന്നത്. ഇടയധർമം ഓർമപ്പെടുത്തി കഴുത്തിലണിയുന്ന പാലിയം കർദിനാൾ ഡീക്കൻ ഫ്രാൻസിൽനിന്നുള്ള ഡൊമിനിക് മാംബെർത്തിയും ആദ്യ മാർപാപ്പയായിരുന്ന വിശുദ്ധ പത്രോസിന്റെ തൊഴിലിനെ ഓർമപ്പെടുത്തി മുക്കുവന്റെ മോതിരം ഫിലിപ്പീൻസിൽനിന്നുള്ള കർദിനാൾ ലൂയിസ് അന്റോണിയോ ടാഗ്ലെയുമാണ് മാർപാപ്പയെ ധരിപ്പിച്ചത്. തുടർന്ന് മാർപാപ്പയുടെമേൽ കർത്താവിന്റെ സാന്നിധ്യവും സഹായവും ഉണ്ടാകുവാനായി വൈദിക കർദിനാൾ കോംഗോയിൽനിന്നുള്ള ഫ്രിദൊലിൻ ആംബൊംഗൊ പ്രത്യേക പ്രാർഥന ചൊല്ലുകയും ദൈവാനുഗ്രഹം പ്രാർഥിക്കുകയും ചെയ്തു.
പിന്നീട് മാർപാപ്പ സുവിശേഷഗ്രന്ഥം കൊണ്ട് ദൈവജനത്തെ ആശീർവദിച്ചു. തുടർന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 12 പേർ ദൈവജനത്തെ മുഴുവൻ പ്രതിനിധാനം ചെയ്തുകൊണ്ട് മാർപാപ്പയോടുള്ള വിധേയത്വം പ്രതീകാത്മകമായി പ്രഖ്യാപിച്ചു. ഇതിനുശേഷമായിരുന്നു മാർപാപ്പയുടെ വചനസന്ദേശം. വെറുപ്പും വിദ്വേഷവും ഉപേക്ഷിച്ച് എല്ലാവരും സ്നേഹത്തിലും സാഹോദര്യത്തിലും കഴിയണമെന്ന് വചനസന്ദേശത്തിൽ മാർപാപ്പ അഭ്യർഥിച്ചു. സഭൈക്യം കാത്തുസൂക്ഷിക്കണമെന്നും സഭ സ്നേഹത്തിലും സേവനത്തിലും മിഷനറി സഭയാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അന്‍പതോളം രാജ്യങ്ങളുടെ തലവന്മാരും നിരവധി രാജകുടുംബാംഗങ്ങളും നൂറിലേറെ രാജ്യങ്ങളിൽനിന്നുള്ള ഔദ്യോഗിക പ്രതിനിധിസംഘങ്ങളും മൂന്നു ലക്ഷത്തിലേറെ വിശ്വാസികളും പങ്കെടുത്ത സ്ഥാനാരോഹണ ശുശ്രൂഷ ലോകമെങ്ങുമുള്ള ജനകോടികൾ ടെലിവിഷനിലൂടെയും ഓൺലൈൻ മാധ്യമങ്ങളിലൂടെയും കണ്ടും നിർവൃതിയടഞ്ഞു.
സാധാരണ മാർപാപ്പമാരിൽനിന്നു വ്യത്യസ്തമായി തിരുക്കർമങ്ങൾക്കു മുന്‍പ് സെന്റ് പീറ്റേഴ്സ് ചത്വരത്തിലും ചത്വരത്തിലേക്കുള്ള ഇടവഴികളിലും തിങ്ങിനിറഞ്ഞ വിശ്വാസികൾക്കിടയിലൂടെ പോപ്പ്മൊബീലിൽ സഞ്ചരിച്ച് ലെയോ പതിനാലാമൻ മാർപാപ്പ ആശീർവദിച്ചത് വേറിട്ട അനുഭവമായി. തിരുക്കർമങ്ങൾക്കുശേഷവും ചത്വരത്തിൽ പോപ്പ്മൊബീലിൽ സഞ്ചരിച്ച് വിശ്വാസികളെ ആശീർവദിച്ചു.
മാർപാപ്പയായി തെരഞ്ഞെടുക്കപ്പെട്ട് രണ്ടു ദിവസത്തിനുശേഷം ലെയോ പതിനാലാമൻ തന്റെ ആദ്യസന്ദർശനത്തിനായി എത്തിയ ജെനാസാനോയിലെ മരിയൻ ദേവാലയത്തിൽനിന്നുള്ള ‘സദുപദേശത്തിന്റെ മാതാവി’ന്റെ ചിത്രം അൾത്താരയ്ക്കു സമീപം സ്ഥാപിച്ചിരുന്നു. തിരുക്കർമങ്ങൾക്കു ശേഷം ഈ രൂപത്തിനു മുന്നിൽ മാർപാപ്പ പൂക്കളർപ്പിച്ചു. ത്രികാല ജപ പ്രാർഥനയോടെയാണു തിരുക്കർമ്മങ്ങൾക്കു സമാപനമായത്.
ADVERTISEMENT
ഇറാനിൽ അമേരിക്കയുടെ ‘ഓപ്പറേഷ...
ഇസ്രേലി ബന്ദികളുടെ മൃതദേഹങ്ങൾ വീണ്ടെടുത്...
മാനവരാശി സമാധാനത്തിനായി കേഴുന്നു: മാർപാ...
ട്രംപിനെ പ്രകീർത്തിച്ച് നെതന്യാഹു
ആണവകേന്ദ്രങ്ങളിലെ ആക്രമണം: പ്രതികരണ...
ഉയർന്ന ശന്പളക്കാരിൽനിന്ന് അഞ്ചു ശതമാനം ന...
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ADVERTISEMENT
ഇറാനിൽ അമേരിക്കയുടെ ‘ഓപ്പറേഷൻ മിഡ്നൈറ്റ് ഹാമർ’; ആണവകേന്ദ്രങ്ങൾ തകർത്തു
ഇസ്രേലി ബന്ദികളുടെ മൃതദേഹങ്ങൾ വീണ്ടെടുത്തു
മാനവരാശി സമാധാനത്തിനായി കേഴുന്നു: മാർപാപ്പ
ട്രംപിനെ പ്രകീർത്തിച്ച് നെതന്യാഹു
ആണവകേന്ദ്രങ്ങളിലെ ആക്രമണം: പ്രതികരണവുമായി ലോകരാജ്യങ്ങൾ
ഉയർന്ന ശന്പളക്കാരിൽനിന്ന് അഞ്ചു ശതമാനം നികുതി ഈടാക്കാൻ ഒമാൻ
ഇറാനിൽ നാശം വിതച്ച് ബി-2 വിമാനവും ജിബിയു-57 ബോംബും
അപ്രതീക്ഷിതം ട്രംപിന്റെ നീക്കം
മിസൈൽ വർഷിച്ച് ഇറാന്റെ തിരിച്ചടി
ഹോർമുസ് അടഞ്ഞാൽ! കണ്ണിൽ എണ്ണയൊഴിച്ച് ലോകം
ആക്രമണം ഇറാന്റെ ആണവപദ്ധതി അന്തിമഘട്ടത്തിൽ എത്തിനിൽക്കെ
അമേരിക്ക വഞ്ചിച്ചുവെന്ന് ഇറാൻ
ചാരവൃത്തി ആരോപിച്ച് യുവാവിനെ ഇറാൻ തൂക്കിലേറ്റി
ഇറാനിലേക്ക് അമേരിക്കന്‍ ബോംബർ വിമാനം
ഖമനയ് പിൻഗാമികളെ നിർദേശിച്ചതായി റിപ്പോർട്ട്
ദൈവദാസൻ മാനുവൽ ഇസ്കിയേർദൊയുടെയും 58 സുഹൃത്തുക്കളുടെയും രക്തസാക്ഷിത്വം അംഗീകരിച്ചു
ഇറാനിൽ ഇസ്രേലി ആക്രമണം തുടരുന്നു ; രണ്ടു കമാൻഡർമാരെ വധിച്ചു
നയതന്ത്രത്തിനു മുന്‍പ് ഇസ്രയേൽ ആക്രമണം നിർത്തണം: ജനീവ ചർച്ചയിൽ ഇറാൻ
ട്രംപിനെ സമാധാന നൊബേലിനു ശിപാർശ ചെയ്യും: പാക്കിസ്ഥാൻ
അഭ്യൂഹത്തിനു കാരണമായി ഇറാനിൽ ഭൂകന്പം
ഇസ്രേലി ആക്രമണം ആണവചർച്ച അട്ടിമറിക്കാൻ: എർദോഗൻ
പലസ്തീൻ അനുകൂല വിദ്യാർഥിയെ യുഎസ് കോടതി മോചിപ്പിച്ചു
രാഷ്ട്രീയം ജീവകാരുണ്യ പ്രവർത്തനത്തിന്റെ അത്യുന്നതമായ രൂപം: മാർപാപ്പ
മെൽബണിലെ പള്ളോട്ടൈന്‍ കോളജ് സീറോമലബാർ രൂപത ഏറ്റെടുത്തു
ക്ലസ്റ്റർ ബോംബിട്ട് ഇറാൻ; തിരിച്ചടിച്ച് ഇസ്രയേൽ
ഇന്ത്യയോട് വെടിനിർത്തലിന് അഭ്യർഥിക്കാൻ നിർബന്ധിതരായെന്ന് പാക് ഉപപ്രധാനമന്ത്രി
ആശുപത്രി ആക്രമണം: യുഎൻ കൗണ്‍സിൽ അപലപിക്കണമെന്ന് ഇസ്രയേൽ
തുഷാർ ഗാന്ധിയുൾപ്പെടെയുള്ളവർ മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി
നൈജറിൽ 34 സൈനികരെ ഭീകരർ വധിച്ചു
ദയാവധം നിയമവിധേയമാക്കുന്ന ബില്ല് പാസാക്കി യുകെ പാർലമെന്റ്
ബേർഷേബയിൽ വീണ്ടും ഇറേനിയൻ മിസൈൽ
ഇറാനിൽ ലിബിയ ആവർത്തിക്കുമോ എന്ന് ട്രംപിന് ആശങ്ക
അലി ഷംഖാനി മരിച്ചിട്ടില്ലെന്ന് ഇറേനിയൻ മാധ്യമങ്ങൾ
പലസ്തീൻ അനുകൂലികൾ ബ്രിട്ടീഷ് വ്യോമസേനാ വിമാനങ്ങൾ നശിപ്പിച്ചു
റഷ്യൻ യുവതിക്ക് 22 വർഷം തടവ്
ഒഡേസയിൽ റഷ്യൻ ആക്രമണം
സമൂഹമാധ്യമത്തിലൂടെ ക്രിസ്തീയ വിശ്വാസം പരസ്യമായി പ്രഖ്യാപിച്ച് ദക്ഷിണ കൊറിയൻ ശാസ്ത്രജ്ഞൻ
ഇസ്രേലി ആശുപത്രി ആക്രമിച്ച് ഇറാൻ
യുദ്ധം അവസാനിപ്പിച്ചത് മിടുക്കരായ ആ നേതാക്കൾ; ക്രെഡിറ്റ് വിഴുങ്ങി ട്രംപ്
ഇറാനിലെ 90 മില്യൺ ഡോളർ ക്രിപ്റ്റോ കറൻസി കൊള്ളയടിച്ചെന്ന് ഇസ്രയേൽ ബന്ധമുള്ള ഹാക്കർമാർ
പ്രധാനമന്ത്രിയുടെ ഫോൺ സംഭാഷണം ചോർന്നു; തായ്ലന്ഡിൽ രാഷ്്ട്രീയ വിവാദം
സ്പേസ് എക്സ് റോക്കറ്റ് പൊട്ടിത്തെറിച്ചു
ആശുപത്രി, സ്റ്റോക്ക് എക്സ്ചേഞ്ച്; ശക്തമായി തിരിച്ചടിച്ച് ഇറാൻ
യൂറോപ്യൻ ശക്തികളും ഇറാനും തമ്മിൽ ഇന്ന് ആണവചർച്ച
ഖമനയ് ഇനി ജീവനോടെ ഉണ്ടാകരുത്: ഇസ്രയേൽ
ഇറേനിയൻ നേതൃത്വത്തെ ലക്ഷ്യമിടരുത്: സിസ്താനി
ആക്രമണ ദൃശ്യങ്ങൾ പകർത്തിയ വിദേശ മാധ്യമങ്ങളെ തടഞ്ഞു
അരാക് ആണവ പ്ലാന്റിൽ ഇസ്രേലി ആക്രമണം
ഒഐസി യോഗത്തിൽ ഇറാൻ വിദേശമന്ത്രി പങ്കെടുക്കും
ഇറാനെ ആക്രമിക്കാൻ തയാറായി അമേരിക്ക
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ADVERTISEMENT
More from other section
1
നിലന്പൂർ ‘വാറി’ന്റെ വിധി ഇന്നറിയാം
Kerala
2
സമാധാനത്തിലേക്ക് മടങ്ങണമെന്ന് മോദി
National
3
ഇറാനിൽ അമേരിക്കയുടെ ‘ഓപ്പറേഷൻ മിഡ്നൈറ്റ് ഹാമർ’; ആണവകേന്ദ്രങ്ങൾ തകർത്തു
International
4
കുതിപ്പു തുടർന്ന് വെളിച്ചെണ്ണ; പച്ചത്തേങ്ങയ്ക്കും കൊപ്രയ്ക്കും വില ഉയർന്നില്ല
Business
5
ലീഡ്സ് ലീഡ്
Sports
ADVERTISEMENT
LATEST NEWS
"നന്ദി ഉണ്ട് മാഷേ'; എം.വി.ഗോവിന്ദനെതിരെ പരിഹാസപോസ്റ്റുമായി റെഡ് ആര്‍മി
തടിലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ടുപേർക്ക് പരിക്ക്
വിചിത്ര വാദവുമായി ഗോവിന്ദൻ; യുഡിഎഫിന്റെ വോട്ട് കുറഞ്ഞുവെന്ന് വിലയിരുത്തൽ
പിണറായിസം കുഴിച്ചുമൂടാന്‍ കോണ്‍ഗ്രസ് ഒരുമിച്ച് നിന്നാല്‍ മതി: കെ.മുരളീധരന്
ഇത് ടീം യുഡിഎഫിന്റെ വിജയം; എല്‍ഡിഎഫിന് വോട്ടുചോര്‍ച്ച ഉണ്ടായെന്ന് സതീശന്
ADVERTISEMENT
ADVERTISEMENT