ട്രംപ്-പുടിൻ ഫോൺ ചർച്ച ഇന്ന്
Monday, May 19, 2025 1:17 AM IST
വാഷിംഗ്ടൺ ഡിസി: യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ തിങ്കളാഴ്ച റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനെ ഫോണിൽ വിളിക്കുമെന്ന് യുഎസ് പ്രസിഡന്റ് ട്രംപ് അറിയിച്ചു. തുടർന്ന് യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്കിയുമായും ഫോൺ ചർച്ച നടത്തുമെന്ന് ട്രംപ് അറിയിച്ചു.
ഇസ്താംബൂളിലെ റഷ്യ-യുക്രെയ്ൻ ചർച്ചയിൽ സുപ്രധാന തീരുമാനങ്ങളുണ്ടാകാതിരുന്ന പശ്ചാത്തലത്തിലാണ് ട്രംപിന്റെ നീക്കങ്ങൾ. പുടിനും താനും നേരിട്ടു കൂടിക്കാഴ്ച നടത്താതെ വെടിനിർത്തൽ ചർച്ചയിൽ പുരോഗതി ഉണ്ടാവില്ലെന്ന് ട്രംപ് നേരത്തേ സൂചിപ്പിച്ചിരുന്നു.