വ​​​​ത്തി​​​​ക്കാ​​​​ന്‍ സി​​​​റ്റി: സ്തു​​​​തി-​​​​സ്തോ​​​​ത്ര ഗീ​​​​ത​​​​ങ്ങ​​​​ളും ജ​​​​ന​​​​ല​​​​ക്ഷ​​​​ങ്ങ​​​​ളു​​​​ടെ പ്രാ​​​​ർ​​​​ഥ​​​​നാ​​​​മ​​​​ഞ്ജ​​​​രി​​​​ക​​​​ളും തീ​​​​ർ​​​​ത്ത ഭ​​​​ക്തി​​​​സാ​​​​ന്ദ്ര അ​​​​ന്ത​​​​രീ​​​​ക്ഷ​​​​ത്തി​​​​ൽ സാ​​​​ർ​​​​വ​​​​ത്രി​​​​ക​​​​ സ​​​​ഭ​​​​യു​​​​ടെ 267-ാമ​​​​ത് മാ​​​​ർ​​​​പാ​​​​പ്പ​​​​യാ​​​​യി ലെ​​​​യോ പ​​​​തി​​​​നാ​​​​ലാ​​​​മ​​​​ൻ ഔ​​​​ദ്യോ​​​​ഗി​​​​ക​​​​മാ​​​​യി ചു​​​​മ​​​​ത​​​​ല​​​​യേ​​​​റ്റു.

ഇ​​​​ന്ന​​​​ലെ രാ​​​​വി​​​​ലെ പ്രാ​​​​ദേ​​​​ശി​​​​ക​​​​ സ​​​​മ​​​​യം പ​​​​ത്തി​​​​ന് (ഇ​​​​ന്ത്യ​​​​ൻ സ​​​​മ​​​​യം ഉ​​​​ച്ച​​​​യ്ക്ക് 1.30) ആ​​​​രം​​​​ഭി​​​​ച്ച തി​​​​രു​​​​ക്ക​​​​ർ​​​​മ​​​​ങ്ങ​​​​ൾ ര​​​​ണ്ടു മ​​​​ണി​​​​ക്കൂ​​​​ർ നീ​​​​ണ്ടു. പൗ​​​​ര​​​​സ്ത്യ​​​സ​​​​ഭ​​​​ക​​​​ളി​​​​ലെ പാ​​​​ത്രി​​​​യാ​​​​ർ​​​​ക്കീ​​​​സു​​​​മാ​​​​ർ​​​​ക്കൊ​​​​പ്പം വി​​​​ശു​​​​ദ്ധ പ​​​​ത്രോ​​​​സി​​​​ന്‍റെ ക​​​​ബ​​​​റി​​​​ട​​​​ത്തി​​​​ങ്ക​​​​ൽ പ്രാ​​​​ർ​​​​ഥി​​​​ക്കു​​​​ക​​​​യും ധൂ​​​​പാ​​​​ർ​​​​ച്ച​​​​ന ന​​​​ട​​​​ത്തു​​​​ക​​​​യും ചെ​​​​യ്‌​​​​ത​​​​തി​​​​നു​​​​ശേ​​​​ഷ​​​​മാ​​​​ണ് മാ​​​​ർ​​​​പാ​​​​പ്പ ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ്പു​​​​മാ​​​​ർ​​​​ക്കും ക​​​​ർ​​​​ദി​​​​നാ​​​​ൾ​​​​മാ​​​​ർ​​​​ക്കും ഡീ​​​​ക്ക​​​​ന്മാ​​​​ർ​​​​ക്കു​​​​മൊ​​​​പ്പം പ്ര​​​​ദ​​​​ക്ഷി​​​​ണ​​​​മാ​​​​യി സെ​​​​ന്‍റ് പീ​​​​റ്റേ​​​​ഴ്സ് ച​​​​ത്വ​​​​ര​​​​ത്തി​​​​നു മ​​​​ധ്യ​​​​ത്തി​​​​ലെ പ്ര​​​​ത്യേ​​​​കം ത​​​​യാ​​​​റാ​​​​ക്കി​​​​യ ബ​​​​ലി​​​​വേ​​​​ദി​​​​യി​​​​ലെ​​​​ത്തി​​​​യ​​​​ത്. ഈ​​​​ സ​​​​മ​​​​യം ഗാ​​​​യ​​​​ക​​​​സം​​​​ഘം സ​​​​ക​​​​ല വി​​​​ശു​​​​ദ്ധ​​​​രു​​​​ടെ​​​​യും ലു​​​​ത്തി​​​​നി​​​​യ ആ​​​​ല​​​​പി​​​​ച്ചു​​​​കൊ​​​​ണ്ടി​​​​രു​​​​ന്നു.

വി​​​​ശു​​​​ദ്ധ കു​​​​ർ​​​​ബാ​​​​ന​​​​യ്ക്കി​​​​ട​​​​യി​​​​ൽ ല​​​​ത്തീ​​​​ൻ-​​​​ഗ്രീ​​​​ക്ക് ഭാ​​​​ഷ​​​​ക​​​​ളി​​​​ലു​​​​ള്ള സു​​​​വി​​​​ശേ​​​​ഷ​​​​ പാ​​​​രാ​​​​യ​​​​ണ​​​​ത്തി​​​​നു​​​​ ശേ​​​​ഷ​​​​മാ​​​​ണ് മാ​​​​ർ​​​​പാ​​​​പ്പ പാ​​​​ലി​​​​യ​​​​വും മോ​​​​തി​​​​ര​​​​വും സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന ച​​​​ട​​​​ങ്ങ് ന​​​​ട​​​​ന്ന​​​​ത്. ഇ​​​​ട​​​​യ​​​​ധ​​​​ർ​​​​മം ഓ​​​​ർ​​​​മ​​​​പ്പെ​​​​ടു​​​​ത്തി ക​​​​ഴു​​​​ത്തി​​​​ല​​​​ണി​​​​യു​​​​ന്ന പാ​​​​ലി​​​​യം ക​​​​ർ​​​​ദി​​​​നാ​​​​ൾ ഡീ​​​​ക്ക​​​​ൻ ഫ്രാ​​​​ൻ​​​​സി​​​​ൽ​​​​നി​​​​ന്നു​​​​ള്ള ഡൊ​​​​മി​​​​നി​​​​ക് മാം​​​​ബെ​​​​ർ​​​​ത്തി​​​​യും ആ​​​​ദ്യ മാ​​​​ർ​​​​പാ​​​​പ്പ​​​​യാ​​​​യി​​​​രു​​​​ന്ന വി​​​​ശു​​​​ദ്ധ പ​​​​ത്രോ​​​​സി​​​​ന്‍റെ തൊ​​​​ഴി​​​​ലി​​​​നെ ഓ​​​​ർ​​​​മ​​​​പ്പെ​​​​ടു​​​​ത്തി മു​​​​ക്കു​​​​വ​​​​ന്‍റെ മോ​​​​തി​​​​രം ഫി​​​​ലി​​​​പ്പീ​​​​ൻ​​​​സി​​​​ൽ​​​​നി​​​​ന്നു​​​​ള്ള ക​​​​ർ​​​​ദി​​​​നാ​​​​ൾ ലൂ​​​​യി​​​​സ് അ​​​​ന്‍റോ​​​​ണി​​​​യോ ടാ​​​​ഗ്ലെ​​​​യുമാ​​​​ണ് മാ​​​​ർ​​​​പാ​​​​പ്പ​​​​യെ ധ​​​​രി​​​​പ്പി​​​​ച്ച​​​​ത്. തു​​​​ട​​​​ർ​​​​ന്ന് മാ​​​​ർ​​​​പാ​​​​പ്പ​​​​യു​​​​ടെമേ​​​​ൽ ക​​​​ർ​​​​ത്താ​​​​വി​​​​ന്‍റെ സാ​​​​ന്നി​​​​ധ്യ​​​​വും സ​​​​ഹാ​​​​യ​​​​വും ഉ​​​​ണ്ടാ​​​​കു​​​​വാ​​​​നാ​​​​യി വൈ​​​​ദി​​​​ക ക​​​​ർ​​​​ദി​​​​നാ​​​​ൾ കോം​​​​ഗോ​​​​യി​​​​ൽ​​​​നി​​​​ന്നു​​​​ള്ള ഫ്രി​​​​ദൊ​​​​ലി​​​​ൻ ആം​​​​ബൊം​​​​ഗൊ പ്ര​​​​ത്യേ​​​​ക പ്രാ​​​​ർ​​​​ഥ​​​​ന ചൊ​​​​ല്ലു​​​​ക​​​​യും ദൈ​​​​വ​​​​ാ​​​​നു​​​​ഗ്ര​​​​ഹം പ്രാ​​​​ർ​​​​ഥി​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു.

പി​​​​ന്നീ​​​​ട് മാ​​​​ർ​​​​പാ​​​​പ്പ സു​​​​വി​​​​ശേ​​​​ഷ​​​​ഗ്രന്ഥം കൊണ്ട് ദൈ​​​​വ​​​​ജ​​​​ന​​​​ത്തെ ആ​​​​ശീ​​​​ർ​​​​വ​​​​ദി​​​​ച്ചു. തു​​​​ട​​​​ർ​​​​ന്ന് ലോ​​​​ക​​​​ത്തി​​​​ന്‍റെ വി​​​​വി​​​​ധ ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്നു​​​​ള്ള 12 പേ​​​​ർ ദൈ​​​​വ​​​​ജ​​​​ന​​​​ത്തെ മു​​​​ഴു​​​​വ​​​​ൻ പ്ര​​​​തി​​​​നി​​​​ധാ​​​​നം ചെ​​​​യ്തു​​​​കൊ​​​​ണ്ട് മാ​​​​ർ​​​​പാ​​​​പ്പ​​​​യോ​​​​ടു​​​​ള്ള വി​​​​ധേ​​​​യ​​​​ത്വം പ്ര​​​​തീ​​​​കാ​​​​ത്മ​​​​ക​​​​മാ​​​​യി പ്ര​​​​ഖ്യാ​​​​പി​​​​ച്ചു. ഇ​​​​തി​​​​നു​​​​ശേ​​​​ഷ​​​​മാ​​​​യി​​​​രു​​​​ന്നു മാ​​​​ർ​​​​പാ​​​​പ്പ​​​​യു​​​​ടെ വ​​​​ച​​​​നസ​​​​ന്ദേ​​​​ശം. വെ​റു​പ്പും വി​ദ്വേ​ഷ​വും ഉ​പേ​ക്ഷി​ച്ച് എ​ല്ലാ​വ​രും സ്നേ​ഹ​ത്തി​ലും സാ​ഹോ​ദ​ര്യ​ത്തി​ലും ക​ഴി​യ​ണ​മെ​ന്ന് വ​​​​ച​​​​ന​​​​സ​​​​ന്ദേ​​​​ശ​​​​ത്തി​​​​ൽ മാർപാപ്പ അ​​​​ഭ്യ​​​​ർ​​​​ഥി​​​​ച്ചു. സ​​​​ഭൈ​​​​ക്യം കാ​​​​ത്തു​​​​സൂ​​​​ക്ഷി​​​​ക്ക​​​​ണ​​​​മെ​​​​ന്നും സ​​​​ഭ സ്നേ​​​​ഹ​​​​ത്തി​​​​ലും സേ​​​​വ​​​​ന​​​​ത്തി​​​​ലും മി​​​​ഷ​​​​ന​​​​റി സ​​​​ഭ​​​​യാ​​​​ക​​​​ണ​​​​മെ​​​​ന്നും അ​​​​ദ്ദേ​​​​ഹം കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു.


അന്പതോ​​​ളം രാ​​​​ജ്യ​​​​ങ്ങ​​​​ളു​​​​ടെ ത​​​​ല​​​​വ​​​​ന്മാ​​​​രും നി​​​​ര​​​​വ​​​​ധി രാ​​​​ജ​​​​കു​​​​ടും​​​​ബാം​​​​ഗ​​​​ങ്ങ​​​​ളും നൂ​​​​റി​​​​ലേ​​​​റെ രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്നു​​​​ള്ള ഔ​​​​ദ്യോ​​​​ഗി​​​​ക പ്ര​​​​തി​​​​നി​​​​ധി​​​​സം​​​​ഘ​​​​ങ്ങ​​​​ളും മൂന്നു ല​​​​ക്ഷ​​​​ത്തി​​​​ലേ​​​​റെ വി​​​​ശ്വാ​​​​സി​​​​ക​​​​ളും പ​​​​ങ്കെ​​​​ടു​​​​ത്ത സ്ഥാ​​​​നാ​​​​രോ​​​​ഹ​​​​ണ ശു​​​​ശ്രൂ​​​​ഷ ലോ​​​​ക​​​​മെ​​​​ങ്ങു​​​​മു​​​​ള്ള ജ​​​​ന​​​​കോ​​​​ടി​​​​ക​​​​ൾ ടെ​​​​ലി​​​​വി​​​​ഷ​​​​നി​​​​ലൂ​​​​ടെ​​​​യും ഓ​​​​ൺ​​​​ലൈ​​​​ൻ മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ലൂ​​​​ടെ​​​​യും ക​​​​ണ്ടും നി​​​​ർ​​​​വൃ​​​​തി​​​​യ​​​​ട​​​​ഞ്ഞു.

സാ​​​​ധാ​​​​ര​​​​ണ മാ​​​​ർ​​​​പാ​​​​പ്പ​​​​മാ​​​​രി​​​​ൽ​​​​നി​​​​ന്നു വ്യ​​​​ത്യ​​​​സ്ത​​​​മാ​​​​യി തി​​​​രു​​​​ക്ക​​​​ർ​​​​മ​​​​ങ്ങ​​​​ൾ​​​​ക്കു​​​​ മു​​​​ന്പ് സെ​​​​ന്‍റ് പീ​​​​റ്റേ​​​​ഴ്സ് ച​​​​ത്വ​​​​ര​​​​ത്തി​​​​ലും ച​​​​ത്വ​​​​ര​​​​ത്തിലേ​​​​ക്കു​​​​ള്ള ഇ​​​​ട​​​​വ​​​​ഴി​​​​ക​​​​ളി​​​​ലും തി​ങ്ങി​നി​റ​ഞ്ഞ വി​ശ്വാ​സി​ക​ൾ​ക്കി​ട​യി​ലൂ​ടെ പോ​പ്പ്മൊ​ബീ​ലി​ൽ സ​ഞ്ച​രി​ച്ച് ലെ​യോ പ​തി​നാ​ലാ​മ​ൻ മാ​ർ​പാ​പ്പ ആ​ശീ​ർ​വ​ദി​ച്ച​ത് വേ​റി​ട്ട അ​നു​ഭ​വ​മാ​യി. തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്കു​ശേ​ഷ​വും ച​ത്വ​ര​ത്തി​ൽ പോ​​​​പ്പ്മൊ​​​​ബീ​​​​ലി​​​​ൽ സ​​​​ഞ്ച​​​​രി​​​​ച്ച് വി​​​​ശ്വാ​​​​സി​​​​ക​​​​ളെ ആ​​​​ശീ​​​​ർ​​​​വ​​​​ദി​​​​ച്ചു.

മാ​​​​​ർ​​​​​പാ​​​​​പ്പ​​​​​യാ​​​​​യി തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​ക്ക​​​​​പ്പെ​​​​​ട്ട് ര​​​​​ണ്ടു ദി​​​​​വ​​​​​സ​​​​​ത്തി​​​​​നു​​​​​ശേ​​​​​ഷം ലെ​​​​​യോ പ​​​​​തി​​​​​നാ​​​​​ലാ​​​​​മ​​​​​ൻ ത​​​​​ന്‍റെ ആ​​​​​ദ്യസ​​​​​ന്ദ​​​​​ർ​​​​​ശ​​​​​ന​​​​​ത്തി​​​​​നാ​​​​​യി എ​​​​​ത്തി​​​​​യ ജെ​​​​​നാ​​​​​സാ​​​​​നോ​​​​​യി​​​​​ലെ മ​​​​​രി​​​​​യ​​​​​ൻ ദേ​​​​​വാ​​​​​ല​​​​​യ​​​​​ത്തി​​​​​ൽ​​​​​നി​​​​​ന്നു​​​​​ള്ള ‘സ​​​​​ദു​​​​​പ​​​​​ദേ​​​​​ശ​​​​​ത്തി​​​​​ന്‍റെ മാ​​​​​താ​​​​​വി​​​​​’ന്‍റെ ചി​​​​​ത്രം അ​​​​​ൾ​​​​​ത്താ​​​​​ര​​​​​യ്ക്കു സ​​​​​മീ​​​​​പം സ്ഥാ​​​​​പി​​​​​ച്ചി​​​​​രു​​​​​ന്നു. തി​​​രു​​​ക്ക​​​ർ​​​മ​​​ങ്ങ​​​ൾ​​​ക്കു ശേഷം ഈ ​​​രൂ​​​പ​​​ത്തി​​​നു​​​ മു​​​ന്നി​​​ൽ മാ​​​ർ​​​പാ​​​പ്പ പൂ​​​ക്ക​​​ള​​​ർ​​​പ്പി​​​ച്ചു. ത്രി​​​കാ​​​ല ജ​​​പ പ്രാ​​​ർ​​​ഥ​​​ന​​​യോ​​​ടെ​​​യാ​​​ണു തി​​​രു​​​ക്ക​​​ർ​​​മ്മ​​​ങ്ങ​​​ൾ​​​ക്കു സ​​​മാ​​​പ​​​ന​​​മാ​​​യ​​​ത്.