ആമസോണിൽ ഫ്രഞ്ച് തടവറ
Tuesday, May 20, 2025 2:18 AM IST
പാരീസ്: തെക്കേ അമേരിക്കയിലെ ആമസോൺ വനത്തിൽ അതിസുരക്ഷാ ജയിൽ നിർമിക്കുമെന്ന് ഫ്രഞ്ച് നിയമമന്ത്രി ജെറാൾഡ് ദർമാനിൻ അറിയിച്ചു.
ഫ്രഞ്ച് പ്രദേശമായ ഫ്രഞ്ച് ഗയാനയിലായിരിക്കും തടവറ നിർമിക്കുക. മയക്കുമരുന്നുകടത്തുകാരെയും ഇസ്ലാമിക തീവ്രവാദികളെയുമായിരിക്കും ഇവിടെ പാർപ്പിക്കുക.