ആംനസ്റ്റി ഇന്റർനാഷണലിനെ നിരോധിച്ച് റഷ്യ
Tuesday, May 20, 2025 2:18 AM IST
മോസ്കോ: അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റർനാഷണലിനു റഷ്യയിൽ നിരോധനം. യുക്രെയ്നുവേണ്ടി പ്രവർത്തിക്കുന്നു എന്നാരോപിച്ച് റഷ്യൻ പ്രോസിക്യൂട്ടർ ജനറലാണു നിരോധനം പ്രഖ്യാപിച്ചത്.
ആഗോളതലത്തിൽ നടക്കുന്ന റഷ്യാവിരുദ്ധ പ്രചാരണത്തിന്റെ കേന്ദ്രമാണ് ലണ്ടനിലെ ആംനസ്റ്റിയുടെ ഓഫീസെന്ന് പ്രോസിക്യൂട്ടർ ജനറലിന്റെ ഓഫീസ് പ്രസ്താവനയിൽ പറഞ്ഞു.
നിരോധനം ലംഘിച്ച് സംഘടനയ്ക്കുവേണ്ടി പ്രവർത്തിക്കുന്ന റഷ്യൻ പൗരന്മാർക്ക് അഞ്ചു വർഷം തടവു ലഭിക്കാം.