ഓസ്ട്രേലിയയിലെ ലിബറൽ-നാഷണൽ രാഷ്ട്രീയ സഖ്യത്തിന് അന്ത്യം
Tuesday, May 20, 2025 11:24 PM IST
മെൽബൺ: തെരഞ്ഞെടുപ്പ് പരാജയത്തിനു ശേഷം ഓസ്ട്രേലിയയിലെ പ്രധാന പ്രതിപക്ഷ പാർട്ടിയായ ലിബറൽ-നാഷണൽ സഖ്യം വേർപിരിഞ്ഞു. 80 വർഷം നീണ്ട കൂട്ടുകെട്ടിനാണ് അന്ത്യമായത്.
വീണ്ടുമൊരു സഖ്യത്തിനു താത്പര്യമില്ലെന്ന് നാഷണൽ നേതാവ് ഡേവിഡ് ലിറ്റിൽപ്രൗഡ് ഇന്നലെ അറിയിച്ചു. പാർലമെന്റിൽ ഏറ്റവുമധികം സീറ്റുകളുള്ള രണ്ടാമത്തെ പാർട്ടിയായ ലിബറൽ പാർട്ടിയായിരിക്കും ഔദ്യോഗിക പ്രതിപക്ഷം.