പാക്കിസ്ഥാനിൽ ക്രൈസ്തവനെ അടിച്ചുകൊലപ്പെടുത്തി
Thursday, May 22, 2025 12:01 AM IST
ഇസ്ലാമാബാദ്: പാക്കിസ്ഥാനിൽ ഭൂവുടമയുടെ ക്രൂരമായ മർദനമേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ക്രൈസ്തവ വിശ്വാസിയായ കർഷകൻ മരിച്ചു. പാക് പഞ്ചാബ് പ്രവിശ്യയിലെ ഷെയ്ഖുപുര സ്വദേശി ആസിഫ് മസിഹ്(70) ആണു മരിച്ചത്.
ഏപ്രിൽ 30ന് നടന്ന സംഭവം കഴിഞ്ഞ ദിവസമാണു പുറംലോകം അറിഞ്ഞത്. തന്റെ പറന്പിലേക്ക് കന്നുകാലികളെ അഴിച്ചുവിട്ടു എന്നാരോപിച്ചാണ് ഭൂവുടമയായ മുഹമ്മദ് ഇമ്രാൻ എന്നയാൾ ആസിഫ് മസിഹിനെ ക്രൂരമായി മർദിച്ചത്. തുടർന്ന് നാലു ദിവസത്തോളം ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞശേഷമായിരുന്നു മരണം.