മും​ബൈ: ഇ​ന്ത്യ​ൻ പ്രീ​മി​യ​ർ ലീ​ഗ് (ഐ​പി​എ​ൽ) സീ​സ​ണ്‍ പ്ലേ ​ഓ​ഫി​ൽ നാ​ലാം ടീ​മി​നെ ഉ​റ​പ്പി​ക്കു​ന്ന നി​ർ​ണാ​യ​ക മ​ത്സ​ര​ത്തി​ൽ ഡ​ൽ​ഹി ക്യാ​പി​റ്റ​ൽ​സി​നെ 59 റണ്‍സിന് പ​രാ​ജ​യ​പ്പെ​ടു​ത്തി മും​ബൈ ഇ​ന്ത്യ​ൻ​സ് പ്ലേ ​ഓ​ഫി​ൽ പ്ര​വേ​ശി​ച്ചു.

തോ​ൽ​വി​യോ​ടെ ഡ​ൽ​ഹി പു​റ​ത്താ​യി. മും​ബൈ വാംഖഡെ സ്റ്റേ​ഡി​യ​ത്തി​ൽ ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റിം​ഗി​നി​റ​ങ്ങി​യ മും​ബൈ ത​ക​ർ​ന്ന​ടി​ഞ്ഞ​പ്പോ​ൾ സൂ​ര്യ​കു​മാ​ർ യാ​ദ​വ് കൂ​റ്റ​ന​ടി​ക​ളു​മാ​യി ര​ക്ഷ​ക​നാ​യി. വാ​ല​റ്റ​ത്ത് ന​മാ​ൻ ധിര്‍​ന്‍റെ വെ​ടി​ക്കെ​ട്ട് കൂ​ടി​യാ​യ​തോ​ടെ സ്കോ​ർ 180 റ​ണ്‍​സി​ലെ​ത്തി​ച്ച് മും​ബൈ ആ​ത്മ​വി​ശ്വാ​സം വീ​ണ്ടെ​ടു​ത്തു.

അ​ക്സ​ർ പ​ട്ടേ​ലി​ന്‍റെ അ​ഭാ​വ​ത്തി​ൽ ജീ​വ​ൻ മ​ര​ണ പോ​രാ​ട്ട​ത്തി​ൽ ഡ​ൽ​ഹി​യെ ന​യി​ച്ച ഫാ​ഫ് ഡു ​പ്ലെ​സി​യെ ത​ന്നെ മ​ട​ക്കി മും​ബൈ ബൗ​ളിം​ഗി​ൽ ആ​ധി​പ​ത്യം തു​ട​ങ്ങി. മി​ന്നും ഫോ​മി​ലു​ള്ള കെ.​എ​ൽ. രാ​ഹു​ലി​നെ നി​ല​യു​റ​പ്പി​ക്കും മു​ന്പേ പ​റ​ഞ്ഞ​യ​ച്ച​തോ​ടെ മും​ബൈ ക​ളി വ​രു​തി​യി​ലാ​ക്കി. തു​ട​ർ​ച്ച​യാ​യി വി​ക്ക​റ്റു​ക​ൾ വീ​ണ​തോ​ടെ ഡ​ൽ​ഹി മ​ത്സ​രം കൈ​വി​ട്ടു. സ്കോ​ർ: മും​ബൈ: 20 ഓ​വ​റി​ൽ 180/5. ഡല്‍ഹി: 18.2 ഓവറില്‍ 121.

സൂ​ര്യ​ൻ ആ​ളി​ക്ക​ത്തി

ആ​ദ്യം ബാ​റ്റിം​ഗി​നി​റ​ങ്ങി​യ മും​ബൈ​ക്ക് തു​ട​ക്ക​ത്തി​ൽ​ത​ന്നെ തി​രി​ച്ച​ടി നേ​രി​ട്ടു. സ്കോ​ർ 23ൽ ​രോ​ഹി​ത് ശ​ർ​മ (5) പു​റ​ത്താ​യി. വി​ൽ ജാ​ക്സ് സ്കോ​ർ ഉ​യ​ർ​ത്താ​നു​ള്ള ശ്ര​മ​ത്തി​നി​ടെ (21) ര​ണ്ടാം വി​ക്ക​റ്റാ​യി മ​ട​ങ്ങി. റ​യാ​ൻ റി​ക്ക​ൾ​ട്ട​ൻ (25) മൂ​ന്നാ​മ​നാ​യി മ​ട​ങ്ങു​ന്പോ​ൾ സ്കോ​ർ 6.4 ഓ​വ​റി​ൽ 58/3.

പി​ന്നാ​ലെ​യെ​ത്തി​യ സൂ​ര്യ​കു​മാ​ർ യാ​ദ​വ് (43 പ​ന്തി​ൽ പു​റ​ത്താ​കാ​തെ 73 റ​ണ്‍​സ്) പ​തി​വ് ശൈ​ലി​യി​ൽ ത​ക​ർ​ത്ത​ടി​ച്ച​തോ​ടെ മും​ബൈ ഇ​ന്നിം​ഗ്സി​ന് വീ​ണ്ടും ജീ​വ​ൻ വ​ച്ചു. കൂ​ട്ടാ​യെ​ത്തി​യ തി​ല​ക് വ​ർ​മയുടെ (27 പ​ന്തി​ൽ 27 റ​ണ്‍​സ്) മെ​ല്ലെ​പ്പോ​ക്ക് തി​രി​ച്ച​ടി​യാ​യി.


സ്കോ​ർ 160 ക​ട​ക്കി​ല്ലെ​ന്ന് തോ​ന്നി​ച്ച അ​വ​സ​ര​ത്തി​ൽ ക്യാ​പ്റ്റ​ൻ ഹാ​ർ​ദി​ക് പാ​ണ്ഡ്യ​ക്ക് (3) പി​ന്നാ​ലെ​യെ​ത്തി​യ ന​മാ​ൻ ധിര്‍ (8 പ​ന്തി​ൽ 24 റ​ണ്‍​സ്) കൂ​റ്റ​ന​ടി​ക​ളു​മാ​യി അ​വ​സാ​ന ഓ​വ​റു​ക​ളി​ൽ ക​ത്തി​യ​റി​യ​തോ​ടെ സ്കോ​ർ 180ൽ ​എ​ത്തി.

സ​മ്മ​ർ​ദം മ​റി​ക​ട​ക്കാ​നാ​യി​ല്ല

നി​ർ​ണാ​യ​ക പോ​രാ​ട്ട​ത്തി​ൽ ല​ക്ഷ്യം ഭേ​ദി​ക്കാ​നി​റ​ങ്ങി​യ ഡ​ൽ​ഹി​ക്ക് സ​മ്മ​ർ​ദം മ​റി​ക​ട​ക്കാ​നാ​യി​ല്ല. ക്യാ​പ്റ്റ​ൻ ഫാ​ഫ് ഡു ​പ്ലെ​സി​യെ (6) മ​ട​ക്കി മും​ബൈ തി​രി​ച്ച​ടി തു​ട​ങ്ങി. സ്കോ​ർ പ​ന്ത്ര​ണ്ടി​ൽ നി​ൽ​ക്കേ ഡു ​പ്ലെ​സി​യെ ദീ​പ​ക് ചാ​ഹ​ർ മി​ച്ച​ൽ സാ​ന്‍റ​ന​റു​ടെ കൈ​ക​ളി​ലെ​ത്തി​ച്ചു.

പി​ന്നാ​ലെ ഡ​ൽ​ഹി​യു​ടെ ബാ​റ്റിം​ഗ് ന​ട്ടെ​ല്ലാ​യ കെ.​എ​ൽ. രാ​ഹു​ൽ (11) ട്രെ​ന്‍റ് ബോ​ൾ​ട്ടി​ന് വി​ക്ക​റ്റ് ന​ൽ​കി മ​ട​ങ്ങി​യ​തോ​ടെ ഡ​ൽ​ഹി സ​മ്മ​ർ​ദ​ത്തി​ലാ​യി. ര​ണ്ടു ഫോ​റു​ക​ളു​മാ​യി ത​ക​ർ​പ്പ​ന​ടി​ക്ക് തു​ട​ക്ക​മി​ട്ട ശേ​ഷ​മാ​ണ് രാ​ഹു​ൽ മ​ട​ങ്ങി​യ​ത്.

അ​ഭി​ഷേ​ക് പോ​റ​ൽ (6) ജാ​ക്സി​നു മു​ന്നി​ൽ വീ​ണ​പ്പോ​ൾ സ്കോ​ർ 27 റ​ണ്‍​സ് മാ​ത്രം. ത​ക​ർ​ച്ച​യി​ലേ​ക്ക് വീ​ണ ഡ​ൽ​ഹി​യെ സ​മീ​ർ റിസ്‌വി (19), വി​പ്രാ​ജ് നി​ഗം (20) ചേ​ർ​ന്ന് മു​ന്നോ​ട്ടു ന​യി​ക്കാന്‍ ശ്ര​മി​ച്ചെ​ങ്കി​ലും സ്‌​കോ​ര്‍ 55ല്‍ ​നി​ക്കേ വി​പ്രാ​ജ് വീ​ണു. ട്രി​സ്റ്റ​ൻ സ്റ്റ​ബ്സി​നെ (2) ബും​റ വി​ക്ക​റ്റി​നു മു​ന്നി​ൽ കു​ടു​ക്കി​യ​തോ​ടെ ഡ​ൽ​ഹി​യു​ടെ പ്ര​തീ​ക്ഷ​ക​ൾ അ​സ്ത​മി​ച്ചു.