രാജസ്ഥാന് ആശ്വാസജയം
Tuesday, May 20, 2025 11:24 PM IST
ന്യൂഡൽഹി: ഐപിഎൽ ട്വന്റി 20 ക്രിക്കറ്റിൽ ഈ സീസണിലെ അവസാന സ്ഥാനക്കാരുടെ പോരാട്ടത്തിൽ ചെന്നൈയ്ക്കെതിരേ രാജസ്ഥാൻ റോയൽസിനു ആറു വിക്കറ്റിന്റെ ആശ്വാസജയം.
സ്കോർ: ചെന്നൈ 187-8. രാജസ്ഥാൻ 188-4. രാജസ്ഥാനു വേണ്ടി യശസ്വി ജയ്സ്വാൾ (36), വൈഭവ് സൂര്യവംശി (57), സഞ്ജു സാംസൺ (41), ധ്രുവ് ജുറെൽ (31 നോട്ടൗട്ട്) എന്നിവർ തിളങ്ങി.
നേരത്തെ ടോസ് നേടിയ രാജസ്ഥാൻ ക്യാപ്റ്റൻ ചെന്നൈയെ ബാറ്റിംഗിനു വിടുകയായിരുന്നു. ആയുഷ് മാത്രേ ( 43), ഡെവാൾഡ് ബ്രെവിസ് ( 42), ശിവം ദുബെ ( 39) എന്നിവരുടെ മികവിലായിരുന്നു ചെന്നൈ മുന്നേറ്റം.