സാഫ് അണ്ടർ 19; ഷൂട്ടൗട്ട് ത്രില്ലറിൽ ഇന്ത്യക്ക് കിരീടം
Tuesday, May 20, 2025 2:18 AM IST
അരുണാചൽപ്രദേശ്: സാഫ് അണ്ടർ 19 ചാന്പ്യൻഷിപ് ഫുട്ബോളില് ഇന്ത്യ വീണ്ടും ജേതാക്കൾ. കലാശപ്പോരിൽ ബംഗ്ലാദേശിനെ ഷൂട്ടൗട്ടിൽ 4-3ന് തോൽപ്പിച്ചാണ് ഇന്ത്യൻ യുവനിര കിരീടം നിലനിർത്തിയത്. നിശ്ചിതസമയത്ത് ഇരുടീമുകളും ഓരോ ഗോൾ വീതം നേടി സമനില പാലിച്ചു.
മത്സരം തുടങ്ങി രണ്ടാം മിനിറ്റിൽ ഇന്ത്യ ലീഡെടുത്തു. 61-ാം മിനിറ്റിൽ ബംഗ്ലാദേശിന്റെ സമനില ഗോൾ വീണു.
ഇരു ടീമും അവസാന നിമിഷം വരെ ആക്രമിച്ച് കളിച്ചെങ്കിലും ഗോൾ നേടാൻ സാധിച്ചില്ല. അധിക സമയത്തും തുല്ല്യത പാലിച്ചതോടെ പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങി. ഷൂട്ടൗട്ടിൽ ബംഗ്ലാദേശ് രണ്ട് കിക്ക് പാഴാക്കി. ഇന്ത്യയുടെ രോഹൻ സിംഗിന്റെ കിക്കും പിഴച്ചു.