ഇംഗ്ലീഷ് പ്രീമിയർ ലീഗ്: ആസ്റ്റൻ വില്ലയ്ക്കും ചെൽസിക്കും ജയം
Sunday, May 18, 2025 12:36 AM IST
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ആസ്റ്റൻ വില്ലയ്ക്കും ചെൽസിക്കും ജയം. ടോട്ടൻഹാം ഹോട്പുറിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തകർത്താണ് ആസ്റ്റർ വില്ല ജയം ആഘോഷിച്ചത്.
വിരസമായ ഗോൾ രഹിത ആദ്യ പകുതിക്ക് ശേഷം മത്സരത്തിന്റെ 59ാം മിനിറ്റിൽ എസ്രി കോൻസയാണ് ആസ്റ്ററിനായി ആദ്യ ഗോൾ നേടിയത്. ലീഡ് നേടിയ ആത്മവിശ്വാസത്തിൽ കളിച്ച ആസ്റ്റർ 73ാം മിനിറ്റിൽ ബൗവകർ കമരയിലൂടെ രണ്ടാം ഗോളും നേടി ജയമുറപ്പിച്ചു.
മറ്റൊരു മത്സരത്തിൽ ഏകപക്ഷിയമായ ഒരു ഗോളിന് മാഞ്ചസ്റ്റർ യുണൈറ്റഡിനെയാണ് ചെൽസി കീഴടക്കിയത്. 71ാം മിനിറ്റിൽ മാർക് കുകുരല്ലയുടെ കാലിൽനിന്നാണ് ചെൽസിയുടെ വിജയ ഗോൾ പിന്നത്.