ഐ​​പി​​എ​​ല്‍ ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റി​​ന്‍റെ 2025 സീ​​സ​​ണി​​ല്‍ ടോ​​പ് സ്‌​​കോ​​റ​​റി​​നു​​ള്ള ഓ​​റ​​ഞ്ച് ക്യാ​​പ്പി​​നാ​​യി ഇ​​ഞ്ചോ​​ടി​​ഞ്ച് പോ​​രാ​​ട്ടം.

ലീ​​ഗ് റൗ​​ണ്ടി​​ല്‍ ഇ​​ന്ന​​ത്തേ​​ത് ഉ​​ള്‍​പ്പെ​​ടെ 12 മ​​ത്സ​​ര​​ങ്ങ​​ള്‍ മാ​​ത്രം ബാ​​ക്കി​​ല്‍​നി​​ല്‍​ക്കേ 500 റ​​ണ്‍​സ് ക​​ട​​ന്ന ബാ​​റ്റ​​ര്‍​മാ​​ര്‍ അ​​ഞ്ച്. അ​​തി​​ല്‍​ത്ത​​ന്നെ ഒ​​ന്നാം സ്ഥാ​​ന​​ക്കാ​​ര​​നാ​​യ സൂ​​ര്യ​​കു​​മാ​​ര്‍ യാ​​ദ​​വും അ​​ഞ്ചാ​​മ​​നാ​​യ ജോ​​സ് ബ​​ട്‌ല​​റി​​നും ത​​മ്മി​​ലു​​ള്ള വ്യ​​ത്യാ​​സം വെ​​റും 10 റ​​ണ്‍​സ് ആ​​ണെ​​ന്ന​​തും ശ്ര​​ദ്ധേ​​യം.

മും​​ബൈ ഇ​​ന്ത്യ​​ന്‍​സി​​ന്‍റെ സൂ​​ര്യ​​കു​​മാ​​ര്‍ യാ​​ദ​​വ് 12 ഇ​​ന്നിം​​ഗ്‌​​സി​​ല്‍ 510 റ​​ണ്‍​സു​​മാ​​യാ​​ണ് നി​​ല​​വി​​ല്‍ ഒ​​ന്നാം സ്ഥാ​​ന​​ത്തു​​ള്ള​​ത്. ഗു​​ജ​​റാ​​ത്ത് ടൈ​​റ്റ​​ന്‍​സി​​ന്‍റെ സാ​​യ് സു​​ദ​​ര്‍​ശ​​ന്‍ (509), ശു​​ഭ്മാ​​ന്‍ ഗി​​ല്‍ (508) എ​​ന്നി​​ര്‍ ഒ​​രു റ​​ണ്ണി​​ന്‍റെ വീ​​തം അ​​ക​​ല​​ത്തി​​ല്‍ ര​​ണ്ടും മൂ​​ന്നും സ്ഥാ​​ന​​ങ്ങ​​ളി​​ലു​​ണ്ട്.

നാ​​ലാ​​മ​​തു​​ള്ള റോ​​യ​​ല്‍ ച​​ല​​ഞ്ചേ​​ഴ്‌​​സ് ബം​​ഗ​​ളൂ​​രു​​വി​​ന്‍റെ വി​​രാ​​ട് കോ​​ഹ്‌​ലി​​ക്ക് 505ഉം ​​അ​​ഞ്ചാ​​മ​​നാ​​യ ഗു​​ജ​​റാ​​ത്ത് ടൈ​​റ്റ​​ന്‍​സി​​ന്‍റെ ജോ​​സ് ബ​​ട്‌​ല​​റി​​ന് 500ഉം ​​റ​​ണ്‍​സാ​​ണ് നി​​ല​​വി​​ലു​​ള്ള​​ത്. ലീ​​ഗ് റൗ​​ണ്ട്/​​സീ​​സ​​ണ്‍ ക​​ഴി​​യു​​മ്പോ​​ഴേ​​ക്കും 500+ റ​​ണ്‍​സു​​ള്ള ബാ​​റ്റ​​ര്‍​മാ​​രു​​ടെ എ​​ണ്ണം ഇ​​നി​​യും വ​​ര്‍​ധി​​ക്കു​​മെ​​ന്നാ​​ണ് പ്ര​​തീ​​ക്ഷ.

2018, 2023 സീ​​സ​​ണി​​ല്‍ എ​​ട്ടു പേ​​ര്‍


ഒ​​രു സീ​​സ​​ണി​​ല്‍ ഏ​​റ്റ​​വും കൂ​​ടു​​ത​​ല്‍ ബാ​​റ്റ​​ര്‍​മാ​​ര്‍ 500ല്‍ ​​അ​​ധി​​കം റ​​ണ്‍​സ് നേ​​ടി​​യ​​ത് 2018ലും 2023​​ലും. ഈ ​​ര​​ണ്ടു സീ​​സ​​ണി​​ലും എ​​ട്ട് ബാ​​റ്റ​​ര്‍​മാ​​ര്‍ 500ല്‍ ​​അ​​ധി​​കം റ​​ണ്‍​സ് സ്വ​​ന്ത​​മാ​​ക്കി.

ഹൈ​​ദ​​രാ​​ബാ​​ദി​​ന്‍റെ കെ​​യ്ന്‍ വി​​ല്യം​​സ​​ണ്‍ (735), ഡ​​ല്‍​ഹി​​യു​​ടെ ഋ​​ഷ​​ഭ് പ​​ന്ത് (684), പ​​ഞ്ചാ​​ബി​​ന്‍റെ കെ.​​എ​​ല്‍. രാ​​ഹു​​ല്‍ (659), ചെ​​ന്നൈ​​യു​​ടെ അ​​മ്പാ​​ട്ടി റാ​​യു​​ഡു (602), ചെ​​ന്നൈ​​യു​​ടെ ഷെ​​യ്ന്‍ വാ​​ട്‌​​സ​​ണ്‍ (555), രാ​​ജ​​സ്ഥാ​​ന്‍റെ ജോ​​സ് ബ​​ട്‌​ല​​ര്‍ (548), ബം​​ഗ​​ളൂ​​രു​​വി​​ന്‍റെ വി​​രാ​​ട് കോ​​ഹ്‌​ലി (530), ​മും​​ബൈ​​യു​​ടെ സൂ​​ര്യ​​കു​​മാ​​ര്‍ യ​​ദാ​​വ് (512) എ​​ന്നി​​വ​​രാ​​യി​​രു​​ന്നു 2018 സീ​​സ​​ണി​​ല്‍ 500ല്‍ ​​അ​​ധി​​കം റ​​ണ്‍​സ് നേ​​ടി​​യ​​ത്.

2023ല്‍ ​​ശു​​ഭ്മാ​​ന്‍ ഗി​​ല്‍ (890-ഗു​​ജ​​റാ​​ത്ത്), ഫാ​​ഫ് ഡു​​പ്ലെ​​സി (730-ബം​​ഗ​​ളൂ​​രു), ഡെ​​വോ​​ണ്‍ കോ​​ണ്‍​വെ (672-ചെ​​ന്നൈ), വി​​രാ​​ട് കോ​​ഹ്‌​ലി (639-​ബം​​ഗ​​ളൂ​​രു), യ​​ശ​​സ്വി ജ​​യ്‌​​സ്വാ​​ള്‍ (625-രാ​​ജ​​സ്ഥാ​​ന്‍), സൂ​​ര്യ​​കു​​മാ​​ര്‍ യാ​​ദ​​വ് (605-മും​​ബൈ), ഋ​​തു​​രാ​​ജ് ഗെ​​യ്ക്‌​വാ​​ദ് (590-ചെ​​ന്നൈ), ഡേ​​വി​​ഡ് വാ​​ര്‍​ണ​​ര്‍ (516-ഡ​​ല്‍​ഹി) എ​​ന്നി​​ങ്ങ​​നെ എ​​ട്ടു ബാ​​റ്റ​​ര്‍​മാ​​ര്‍ 500ല്‍ ​​അ​​ധി​​കം റ​​ണ്‍​സ് നേ​​ടി.

2013, 2024 സീ​​സ​​ണു​​ക​​ളി​​ല്‍ ഏ​​ഴു ബാ​​റ്റ​​ര്‍​മാ​​ര്‍ വീ​​തം അ​​ഞ്ഞൂ​​റി​​ല്‍ അ​​ധി​​കം റ​​ണ്‍​സ് നേ​​ടി​​യി​​ട്ടു​​ണ്ടെ​​ന്ന​​തും ച​​രി​​ത്രം.