ഉര്‍വില്‍ ചെന്നൈയില്‍
Tuesday, May 6, 2025 12:52 AM IST
ചെന്നൈ: ഐപിഎല്‍ ട്വന്റി-20 ക്രിക്കറ്റ് ടീമായ ചെന്നൈ സൂപ്പര്‍ കിംഗ്സിനൊപ്പം ചേര്‍ന്ന് വിക്കറ്റ് കീപ്പര്‍ ബാറ്ററായ ഉര്‍വില്‍ പട്ടേല്‍. പരിക്കേറ്റു പുറത്തായ വാന്‍ഷ് ബേദിക്കു പകരമായാണ് ഉര്‍വില്‍ സിഎസ്കെ ക്യാമ്പിലെത്തിയത്.
ട്വന്റി-20 കരിയറില്‍ 170.38 സ്ട്രൈക്ക് റേറ്റില്‍ 1162 റണ്‍സ് ബറോഡയുടെ താരമായ ഉര്‍വില്‍ പട്ടേലിനുണ്ട്. സയീദ് മുഷ്താഖ് അലി ട്രോഫിയില്‍ ഏറ്റവും വേഗമേറിയ സെഞ്ചുറി റിക്കാര്‍ഡ് (28 പന്തില്‍) പങ്കിടുന്ന താരമാണ് ഉര്‍വില്‍.
ട്വന്റി-20 കരിയറിൽ ചുരുങ്ങിയത് 1000 റൺസ് നേടിയ ഇന്ത്യൻ താരങ്ങളിൽ ഏറ്റവും കൂടുതൽ സ്ട്രൈക്ക് റേറ്റുള്ള ബാറ്ററാണ് ഉർവിൽ. 170.38 ആണ് താരത്തിന്റെ സ്ട്രൈക്ക് റേറ്റ്.