റയല്‍, ബാഴ്സ ജയിച്ചു കയറി
Monday, May 5, 2025 2:26 AM IST
മാഡ്രിഡ്: സ്പാനിഷ് ലാ ലിഗ ഫുട്ബോളില്‍ വമ്പന്മാരായ റയല്‍ മാഡ്രിഡിനും എഫ്സി ബാഴ്സലോണയ്ക്കും ജയം. 2024-25 സീസണ് കിരീടം ലക്ഷ്യമാക്കി മുന്നേറുന്ന ബാഴ്സലോണ എവേ പോരാട്ടത്തില്‍ 2-1നു വയ്യഡോലിഡിനെ കീഴടക്കി. റാഫീഞ്ഞ (54’), ഫെര്‍മിന്‍ ലോപ്പസ് (60’) എന്നിവരായിരുന്നു ബാഴ്സയ്ക്കുവേണ്ടി ഗോള്‍ നേടിയത്. ഇവാന് സാഞ്ചസിന്റെ ഗോളില്‍ ആറാം മിനിറ്റില്‍ പിന്നിലായശേഷമാണ് ബാഴ്സയുടെ തിരിച്ചുവരവു ജയം.
റയല്‍ മാഡ്രിഡ് ഹോം ഗ്രൗണ്ടില്‍ 3-2നു സെല്‍റ്റ വിഗൊയെ കീഴടക്കി. കിലിയന്‍ എംബപ്പെയുടെ (39’, 48’) ഇരട്ടഗോളാണ് റയല്‍ മാഡ്രിഡിനു ജയം സമ്മാനിച്ചത്. അര്‍ദ ഗുളറിന്റെ (33’) വകയായിരുന്നു ആദ്യ ഗോള്‍. ഹാവി റോഡ്രിഗസ് (69’), വില്ലോട്ട് സ്വാഡ്ബര്ഗ് (76’) എന്നിവര്‍ സെല്‍റ്റ വിഗോയ്ക്കുവേണ്ടിയും വല കുലുക്കി.
ലീഗില്‍ 34 മത്സരങ്ങള്‍ പൂര്‍ത്തിയാക്കി 79 പോയിന്റുമായി ബാഴ്സലോണ ഒന്നാം സ്ഥാനത്തു തുടരുന്നു. ഇത്രയും മത്സരങ്ങളില്‍നിന്ന് 75 പോയിന്റുമായി റയല്‍ മാഡ്രിഡ് രണ്ടാം സ്ഥാനത്തുണ്ട്.