കൊ​​ളം​​ബോ: ത്രി​​രാ​​ഷ്‌​ട്ര ​വ​​നി​​താ ഏ​​ക​​ദി​​ന ക്രി​​ക്ക​​റ്റി​​ല്‍ ഇ​​ന്ത്യ​​യെ മൂ​​ന്നു വി​​ക്ക​​റ്റി​​നു ശ്രീ​​ല​​ങ്ക തോ​​ല്‍​പ്പി​​ച്ചു. ഇ​​ന്ത്യ മു​​ന്നോ​​ട്ടു​​വ​​ച്ച 276 റ​​ണ്‍​സ് എ​​ന്ന ല​​ക്ഷ്യം അ​​ഞ്ച് പ​​ന്തു​​ക​​ള്‍ ബാ​​ക്കി​​വ​​ച്ച് ആ​​തി​​ഥേ​​യ​​ര്‍ സ്വ​​ന്ത​​മാ​​ക്കി. 33 പ​​ന്തി​​ല്‍ 56 റ​​ണ്‍​സ് നേ​​ടി​​യ ല​​ങ്ക​​യു​​ടെ നി​​ലാ​​ക്ഷി ഡി​​സി​​ല്‍​വ​​യാ​​ണ് പ്ലെ​​യ​​ര്‍ ഓ​​ഫ് ദ ​​മാ​​ച്ച്. സ്‌​​കോ​​ര്‍: ഇ​​ന്ത്യ 50 ഓ​​വ​​റി​​ല്‍ 275/9. ശ്രീ​​ല​​ങ്ക 49.1 ഓ​​വ​​റി​​ല്‍ 278/7. ഇ​​ന്ത്യ​​ക്കെ​​തി​​രേ ല​​ങ്ക​​യു​​ടെ ഏ​​റ്റ​​വും ഉ​​യ​​ര്‍​ന്ന റ​​ണ്‍ ചേ​​സിം​​ഗാ​​ണി​​ത്.

ടോ​​സ് ന​​ഷ്ട​​പ്പെ​​ട്ട് ആ​​ദ്യം ക്രീ​​സി​​ലെ​​ത്തി​​യ ഇ​​ന്ത്യ​​ക്കു​​വേ​​ണ്ടി ആ​​റാം ന​​മ്പ​​ര്‍ ബാ​​റ്റ​​ര്‍ റി​​ച്ച ഘോ​​ഷ് (48 പ​​ന്തി​​ല്‍ 58) ടോ​​പ് സ്‌​​കോ​​റ​​റാ​​യി. ജ​​മീ​​മ റോ​​ഡ്രി​​ഗ​​സ് (46 പ​​ന്തി​​ല്‍ 37), പ്ര​​തീ​​ക റാ​​വ​​ല്‍ (39 പ​​ന്തി​​ല്‍ 35) എ​​ന്നി​​വ​​രും ഇ​​ന്ത്യ​​ക്കു​​വേ​​ണ്ടി ഭേ​​ദ​​പ്പെ​​ട്ട പ്ര​​ക​​ട​​നം കാ​​ഴ്ച​​വ​​ച്ചു. സ്മൃ​​തി മ​​ന്ദാ​​ന​​യ്ക്കു (28 പ​​ന്തി​​ല്‍ 18) തി​​ള​​ങ്ങാ​​ന്‍ സാ​​ധി​​ച്ചി​​ല്ല. ശ്രീ​​ല​​ങ്ക​​യ്ക്കു​​വേ​​ണ്ടി നി​​ലാ​​ക്ഷി​​ക്കൊ​​പ്പം ഹ​​ര്‍​ഷി​​ത സ​​മ​​ര​​വി​​ക്ര​​മ​​യും (61 പ​​ന്തി​​ല്‍ 53) അ​​ര്‍​ധ​​സെ​​ഞ്ചു​​റി നേ​​ടി.


ക​​വി​​ഷ ദി​​ല്‍​ഹ​​രി​​യും (32 പ​​ന്തി​​ല്‍ 35) തി​​ള​​ങ്ങി. ഇ​​ന്ത്യ​​യു​​ടെ സ്‌​​നേ​​ഹ് റാ​​ണ 45 റ​​ണ്‍​സ് വ​​ഴ​​ങ്ങി മൂ​​ന്നു വി​​ക്ക​​റ്റ് വീ​​ഴ്ത്തി. ഏ​​ഴി​​ന് ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യ്‌​​ക്കെ​​തി​​രേ​​യാ​​ണ് പ​​ര​​മ്പ​​ര​​യി​​ല്‍ ഇ​​ന്ത്യ​​യു​​ടെ അ​​വ​​സാ​​ന മ​​ത്സ​​രം. നി​​ല​​വി​​ല്‍ നാ​​ലു പോ​​യി​​ന്‍റു​​മാ​​യി ഇ​​ന്ത്യ​​യും ശ്രീ​​ല​​ങ്ക​​യു​​മാ​​ണ് ആ​​ദ്യ ര​​ണ്ടു സ്ഥാ​​ന​​ങ്ങ​​ളി​​ല്‍.