ഇംഗ്ലീഷ് ജയം
Saturday, May 3, 2025 3:36 AM IST
ലണ്ടന്‍/ബില്‍ബാവോ: യുവേഫ യൂറോ കപ്പ് ഫുട്ബോള്‍ സെമി ഫൈനലിന്റെ ആദ്യപാദത്തില്‍ ഇംഗ്ലീഷ് ടീമുകളായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനും ടോട്ടന്‍ഹാം ഹോട്ട്സ്പുറിനും ജയം.
എവേ പോരാട്ടത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് 3-0നു സ്പാനിഷ് ടീമായ അത്ലറ്റിക്കോ ബില്‍ബാവോയെ കീഴടക്കി. ബ്രൂണോ ഫെര്‍ണാണ്ടസിന്റെ (37’ പെനാല്‍റ്റി, 45’) ഇരട്ട ഗോളാണ് യുണൈറ്റഡിന്റെ ജയത്തില്‍ നിര്‍ണായകം. കാസെമിറോയാണ് (30’) ആദ്യ ഗോള്‍ സ്വന്തമാക്കിയത്.
നോര്‍വീജിയന്‍ ക്ലബ്ബായ എഫ്കെ ബോഡോ ഗ്ലിംറ്റിനെ ഹോം മത്സരത്തില്‍ ടോട്ടന്‍ഹാം ഹോട്ട്സ്പുര്‍ 3-1നു തോല്‍പ്പിച്ചു. ബ്രെനന്‍ ജോണ്സണ് (1’), ജയിംസ് മാഡിസണ്‍ (34’), ഡൊമിനിക് സാളങ്കെ (61’ പെനാല്‍റ്റി) എന്നിവരായിരുന്നു ടോട്ടന്‍ഹാമിന്റെ ഗോള്‍ നേട്ടക്കാര്‍.