യുസ്വേന്ദ്ര ചാഹലിന്റെ ഹാട്രിക് മികവിൽ പഞ്ചാബ് കിംഗ്സ് ഇലവന് ജയം
Thursday, May 1, 2025 1:41 AM IST
ചെന്നൈ: ചെന്നൈയുടെ തട്ടകത്തിൽ പഞ്ചാബിന്റെ പഞ്ച്. ഐപിഎൽ ട്വന്റി20 ക്രിക്കറ്റിൽ ടോസ് നേടി ബൗളിംഗ് തെരഞ്ഞെടുത്ത പഞ്ചാബ് കിംഗ്സ് ഇലവൻ യുസ്വേന്ദ്ര ചാഹലിന്റെ ഹാട്രിക് മികവിൽ ചെന്നൈ സൂപ്പർ കിംഗ്സിനെ 200 കടക്കാൻ അനുവദിച്ചില്ല. മറുപടി ബാറ്റിംഗിൽ പാഞ്ചാബ് തകർത്തടിച്ച് ചെന്നൈയെ പഞ്ചറാക്കി. സ്കോര്‍: ചെന്നൈ 20 ഓവറില്‍ 190. പഞ്ചാബ്: 19.4 ഓവറില്‍ 194/6.
കറണ്‍ അറ്റാക്ക്:
തുടക്കത്തിൽ വിക്കറ്റ് വലിച്ചെറിഞ്ഞ് തുടങ്ങിയ ചെന്നൈക്ക് പ്രതീക്ഷ പകർന്നത് മൂന്നാം നന്പറിലിറങ്ങിയ സാം കറണ്ന്റെ (47 പന്തിൽ 88 റണ്‍സ്) ബാറ്റിംഗാണ്. ഓപ്പണിംഗ് സഖ്യം 21 റണ്‍സിൽ പിരിഞ്ഞു. ഷെയ്ക് റഷീദ് (11), ആയുഷ് മെഹ്ത്രെ (7) നിരാശപ്പെടുത്തി.
രവീന്ദ്ര ജഡേജ (17) സാം കറണൊപ്പം സ്കോർ ചലിപ്പിച്ചു. സ്കോർ 48ൽ ഈ സഖ്യം ഹർപ്രീത് ബാർ വീഴ്ത്തി. പിന്നീടെത്തിയ ഡിവാൾഡ് ബ്രേവിസ് (32) പിടിച്ചുനിന്നതോടെ സ്കോർ 126ൽ എത്തി.
ശിവം ദൂബെ (6), എംഎസ് ധോണി (11) തുടങ്ങിയവർ നിരാപ്പെടുത്തി. ഹാട്രിക് അടക്കം നാല് വിക്കറ്റുമായി യൂസവേന്ദ്ര ചാഹൽ വാലറ്റത്തെ പിടിച്ചുകെട്ടിയതോടെ സ്കോർ 200ന് മുകളിലെത്തിക്കാനായില്ല. അർഷ്ദീപ് സിംഗ്, മാർകോ ജാൻസണ് എന്നിവർ രണ്ടു വിക്കറ്റ് വീതവും അസ്മതുള്ള ഒമാർസി, ഹർപ്രീത് ബ്രാർ എന്നിവർ പഞ്ചാബിനായി ഓരോ വിക്കറ്റും വീഴ്ത്തി.
പഞ്ച് തുടക്കം:
പഞ്ചാബിന്റെ തുടക്കം മികച്ചതായിരുന്നു. നാല് ഓവറിൽ 44 റണ്‍സ് ചേർത്തശേഷമാണ് ആദ്യ വിക്കറ്റ് നഷ്ടമായത്. പ്രിയാൻഷ് ആര്യയെ (23) അഹമ്മദ് ധോണിയുടെ കൈകളിലെത്തിച്ചു. പ്രഭ്സിമ്രാൻ സിംഗ് (....) തകർത്തടിച്ചു. പ്രഭ്സിമ്രാൻ സിംഗ് (54) തകർത്തടിച്ചു. ശ്രേയസ് അയ്യർ (72), ശശാങ്ക് സിംഗ് (23) വെടിക്കെട്ട് അനായാസ ജയമൊരുക്കി.
ഹാചൽ ഹാട്രിക്

ചെന്നൈ സൂപ്പർ കിംഗ്സിനെതിരായ മത്സരത്തിൽ പഞ്ചാബ് കിംഗ്സ് സ്പിന്നർ യുസ്വേന്ദ്ര ചാഹൽ ഹാട്രിക് വിക്കറ്റ് നേടി.
ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിലാണ് ചാഹലിന്റെ നേട്ടം.മത്സരത്തിലെ 19-ാം ഓവറിലാണ് ചെന്നൈയുടെ ദീപക് ഹൂഡ, അൻഷുൽ കന്പോജ്, നൂർ അഹമ്മദ് എന്നിവരുടെ വിക്കറ്റ് വീഴ്ത്തി ചാഹൽ ഹാട്രിക് നേട്ടം ആഘോഷിച്ചത്.
2022ൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരേ രാജസ്ഥാൻ റോയൽസിനായി കളിച്ചപ്പോഴാണ് ചാഹൽ ആദ്യ ഹാട്രിക് നേടിയത്. ഐപിഎല്ലിൽ രണ്ട് ഹാട്രിക് നേടിയ ചുരുക്കം താരങ്ങളിൽ ഒരാളായി ചാഹൽ മാറി. മൂന്ന് ഹാട്രിക് നേടിയ അമിത് മിശ്രയുടെ പേരിലാണ് റിക്കാർഡ്.