കോ​​ൽ​​ക്ക​​ത്ത: എ​​എ​​ഫ്സി ഏ​​ഷ്യ​​ൻ ക​​പ്പ് ഗ്രൂ​​പ്പ് സി ​​യോ​​ഗ്യ​​താമ​​ത്സ​​ര​​ത്തി​​നു​​ള്ള ത​​യാാ​​റെ​​ടു​​പ്പി​​ന്‍റെ ഭാ​​ഗ​​മാ​​യി സൗ​​ഹൃ​​ദമ​​ത്സ​​ര​​ത്തി​​ൽ ഇ​​ന്ത്യ​​ൻ പു​​രു​​ഷ ഫു​​ട്ബോ​​ൾ ടീം ​​തായ്‌ലന്‍ഡി​​നെ നേ​​രി​​ടും.

ജൂ​​ണ്‍ നാ​​ലി​​ന് തായ്‌ലന്‍​​ഡി​​ലെ പാ​​ത്തും താ​​നി​​യി​​ലു​​ള്ള ത​​മ്മ​​സാ​​റ്റ് സ്റ്റേ​​ഡി​​യ​​ത്തി​​ലാ​​ണ് മ​​ത്സ​​രം ന​​ട​​ക്കു​​ന്ന​​ത്. ജൂ​​ണ്‍ 10നാ​​ണ് 2027ലെ ​​എ​​എ​​ഫ്സി ഏ​​ഷ്യ​​ൻ ക​​പ്പ് ഗ്രൂ​​പ്പ് സി ​​യോ​​ഗ്യ​​താ മ​​ത്സ​​രം. ഫി​​ഫ റാ​​ങ്കിം​​ഗ് പ്ര​​കാ​​രം ഇ​​ന്ത്യ 127-ാം സ്ഥാ​​ന​​ത്തും തായ്‌ലന്‍ഡ് 99-ാം സ്ഥാ​​ന​​ത്തു​​മാ​​ണ്.

18ന് ​​കോല്‍​​ക്ക​​ത്ത​​യി​​ൽ ന​​ട​​ക്കു​​ന്ന ഫി​​ഫ ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ൽ വി​​ൻ​​ഡോ പ​​രി​​ശീ​​ല​​ന ക്യാ​​ന്പി​​നു​​ശേ​​ഷം മേ​​യ് 29ന് ​​ഇ​​ന്ത്യ തായ്‌ല​​ൻ​​ഡി​​ലേ​​ക്ക് പോ​​കും. തായ്‌ലൻ​​ഡി​​നെ​​തി​​രാ​​യ സൗ​​ഹൃ​​ദമ​​ത്സ​​ര​​ത്തി​​നു ശേ​​ഷം ഏ​​ഷ്യ​​ൻ ക​​പ്പ് യോ​​ഗ്യ​​താ മ​​ത്സ​​ര​​ത്തി​​നാ​​യി പ​​രി​​ശീ​​ല​​നം നേ​​ടാ​​ൻ ബ്ലൂ ​​ടൈ​​ഗേ​​ഴ്സ് ഹോ​​ങ്കോ​​ങ്ങി​​ലേ​​ക്ക് തി​​രി​​ക്കും. ബം​​ഗ്ലാ​​ദേ​​ശും സിം​​ഗ​​പ്പൂ​​രു​​മാ​​ണ് ഗ്രൂ​​പ്പ് സി​​യി​​ലെ മ​​റ്റ് ടീ​​മു​​ക​​ൾ.


തായ്‌ല​​​​ൻ​​ഡി​​നെ​​തി​​രേ ബ്ലൂ ​​ടൈ​​ഗേ​​ഴ്സ് 26 മ​​ത്സ​​ര​​ങ്ങ​​ളി​​ലാ​​ണ് ഏ​​റ്റു​​മു​​ട്ടി​​യ​​ത്. ഏ​​ഴ് ജ​​യം ഇ​​ന്ത്യ നേ​​ടി​​യ​​പ്പോ​​ൾ 12 ജ​​യ​​ത്തി​​ന്‍റെ മു​​ൻ​​തൂ​​ക്കം തായ്‌ല​​ൻ​​ഡി​​നു​​ണ്ട്. ഏ​​ഴ് മ​​ത്സ​​ര​​ങ്ങ​​ൾ സ​​മ​​നി​​ല​​യി​​ൽ അ​​വ​​സാ​​നി​​ച്ചു. എ​​ന്നാ​​ൽ അ​​വ​​സാ​​ന ര​​ണ്ടു പ്രാ​​വ​​ശ്യം നേ​​ർ​​ക്കു​​നേ​​ർ പോ​​രാ​​ടി​​യ​​പ്പോ​​ൾ ജ​​യം സ്വ​​ന്ത​​മാ​​ക്കി​​യ ആ​​ത്മ​​വി​​ശ്വാ​​സ​​ത്തി​​ലാ​​ണ് ഇ​​ന്ത്യ സൗ​​ഹൃ​​ദ മ​​ത്സ​​ര​​ത്തി​​നി​​റ​​ങ്ങു​​ന്ന​​ത്.