തൃശൂരിന് ഇരട്ട സെമി
Saturday, May 3, 2025 3:36 AM IST
മുള്ളന്‍കൊല്ലി (വയനാട്): 49-ാമത് സംസ്ഥാന ജൂണിയര്‍ ബാസ്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ തൃശൂരിന് ഇരട്ട സെമി.
ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും വിഭാഗത്തില്‍ തൃശൂര്‍ സെമിയില്‍ പ്രവേശിച്ചു. ആണ്‍കുട്ടികളില്‍ തൃശൂര്‍ 79-34നു മലപ്പുറത്തെ തോല്‍പ്പിച്ചാണ് സെമിയിലെത്തിയത്. പെണ്‍കുട്ടികള്‍ 69-26നു പാലക്കാടിനെ ക്വാര്‍ട്ടറില്‍ കീഴടക്കി.
പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് ടീമുകളും സെമിയിലെത്തി. തിരുവനന്തപുരം 71-55നു കൊല്ലത്തെയും കോട്ടയം 72-67ന് ആലപ്പുഴയെയും കോഴിക്കോട് 66-36ന് എറണാകുളത്തെയുമാണ് ക്വാര്‍ട്ടറില്‍ മറികടന്നത്.