മ​​യാ​​മി: ഫോ​​ര്‍​മു​​ല വ​​ണ്‍ 2025 സീ​​സ​​ണ്‍ കാ​​റോ​​ട്ട​​ത്തി​​ല്‍ ഹാ​​ട്രി​​ക് ജ​​യ​​വു​​മാ​​യി മ​​ക്‌ലാ​​ര​​ന്‍റെ ഓ​​സ്‌​​ട്രേ​​ലി​​യ​​ന്‍ ഡ്രൈ​​വ​​ര്‍ ഓ​​സ്‌​​ക​​ര്‍ പി​​യാ​​സ്ട്രി.

മ​​യാ​​മി ഗ്രാ​​ന്‍​പ്രീ​​യി​​ലും ജ​​യം സ്വ​​ന്ത​​മാ​​ക്കി​​യ​​തോ​​ടെ​​യാ​​ണ് സീ​​സ​​ണി​​ല്‍ പി​​യാ​​സ്ട്രി ഹാ​​ട്രി​​ക് ജ​​യം പൂ​​ര്‍​ത്തി​​യാ​​ക്കി​​യ​​ത്. മ​​യാ​​മി​​ക്കു മു​​മ്പ് അ​​ര​​ങ്ങേ​​റി​​യ ബെ​​ഹ​​റി​​ന്‍, സൗ​​ദി അ​​റേ​​ബ്യ ഗ്രാ​​ന്‍​പ്രീ​​ക​​ളി​​ലും പി​​യാ​​സ്ട്രി​​യാ​​യി​​രു​​ന്നു ചാ​​മ്പ്യ​​ന്‍.

മ​​യാ​​മി ഗ്രാ​​ന്‍​പ്രീ​​യി​​ല്‍ പോ​​ള്‍​പൊ​​സി​​ഷ​​നി​​ല്‍ മ​​ത്സ​​രം ആ​​രം​​ഭി​​ച്ച, നി​​ല​​വി​​ലെ ചാ​​മ്പ്യ​​നാ​​യ റെ​​ഡ് ബു​​ള്ളി​​ന്‍റെ മാ​​ക്‌​​സ് വെ​​ര്‍​സ്റ്റ​​പ്പ​​നു നാ​​ലാം സ്ഥാ​​ന​​ത്തു ഫി​​നി​​ഷ് ചെ​​യ്യാ​​നേ സാ​​ധി​​ച്ചു​​ള്ളൂ. പി​​യാ​​സ്ട്രി​​യു​​ടെ മ​​ക്‌ലാ​​ര​​നി​​ലെ സ​​ഹ​​ഡ്രൈ​​വ​​ര്‍ ലാ​​ന്‍​ഡോ നോ​​റി​​സ് ര​​ണ്ടാ​​മ​​തും മെ​​ഴ്‌​​സി​​ഡ​​സി​​ന്‍റെ ജോ​​ര്‍​ജ് റ​​സ​​ല്‍ മൂ​​ന്നാം സ്ഥാ​​ന​​ത്തും ഫി​​നി​​ഷ് ചെ​​യ്തു.


2025 എ​​ഫ് വ​​ണ്‍ സീ​​സ​​ണി​​ല്‍ പി​​യാ​​സ്ട്രി​​യു​​ടെ നാ​​ലാം ജ​​യ​​മാ​​ണ്. ഡ്രൈ​​വേ​​ഴ്‌​​സ് ചാ​​മ്പ്യ​​ന്‍​ഷി​​പ്പി​​ല്‍ 131 പോ​​യി​​ന്‍റി​​ലെ​​ത്തി, ര​​ണ്ടാ​​മ​​തു​​ള്ള ലാ​​ന്‍​ഡോ നോ​​റി​​സു​​മാ​​യു​​ള്ള (115) വ്യ​​ത്യാ​​സം വ​​ര്‍​ധി​​പ്പി​​ക്കാ​​നും പി​​യാ​​സ്ട്രി​​ക്കു സാ​​ധി​​ച്ചു. മാ​​ക്‌​​സ് വെ​​ര്‍​സ്റ്റ​​പ്പ​​നാ​​ണ് (99) മൂ​​ന്നാം സ്ഥാ​​ന​​ത്ത്.