മി​​ലാ​​ന്‍: യു​​വേ​​ഫ ചാ​​മ്പ്യ​​ന്‍​സ് ലീ​​ഗ് ഫു​​ട്‌​​ബോ​​ള്‍ 2024-25 സീ​​സ​​ണി​​ലെ ക്ലാ​​സി​​ക് പോ​​രാ​​ട്ട​​ത്തി​​ന് മി​​ലാ​​നി​​ലെ സാ​​ന്‍ സി​​റോ സ്റ്റേ​​ഡി​​യം വേ​​ദി​​യാ​​കും.

സ്പാ​​നി​​ഷ് ച​​ന്ത​​വു​​മാ​​യെ​​ത്തു​​ന്ന എ​​ഫ്‌​​സി ബാ​​ഴ്‌​​സ​​ലോ​​ണ​​യും ഇ​​റ്റാ​​ലി​​യ​​ന്‍ ക​​രു​​ത്ത​​രാ​​യ ഇ​​ന്‍റ​​ര്‍ മി​​ലാ​​നും ത​​മ്മി​​ലു​​ള്ള ചാ​​മ്പ്യ​​ന്‍​സ് ലീ​​ഗ് ര​​ണ്ടാം പാ​​ദ സെ​​മി പോ​​രാ​​ട്ട​​മാ​​ണ് സാ​​ന്‍ സി​​റോ​​യി​​ല്‍ അ​​ര​​ങ്ങേ​​റു​​ക. ഇ​​ന്ത്യ​​ന്‍ സ​​മ​​യം അ​​ര്‍​ധ​​രാ​​ത്രി 12.30നാ​​ണ് കി​​ക്കോ​​ഫ്.

ജ​​യി​​ച്ചാ​​ല്‍ ഫൈ​​ന​​ല്‍

ജ​​യി​​ക്കു​​ന്ന ടീം ​​ഫൈ​​ന​​ല്‍ ക​​ളി​​ക്കും എ​​ന്ന​​താ​​ണ് ഇ​​ന്ന​​ത്തെ മ​​ത്സ​​ര​​ത്തി​​ന്‍റെ പ്ര​​ത്യേ​​ക​​ത. കാ​​ര​​ണം, ബാ​​ഴ്‌​​സ​​ലോ​​ണ​​യി​​ല്‍ ന​​ട​​ന്ന ആ​​ദ്യ​​പാ​​ദം 3-3 സ​​മ​​നി​​ല​​യി​​ല്‍ പി​​രി​​ഞ്ഞി​​രു​​ന്നു. അ​​തു​​കൊ​​ണ്ടു​​ത​​ന്നെ ഫൈ​​ന​​ല്‍ ടി​​ക്ക​​റ്റി​​നാ​​യി ഫൈ​​ന​​ലി​​നു തു​​ല്യ പോ​​രാ​​ട്ട​​ത്തി​​നാ​​യാ​​ണ് ഇ​​രു​​ടീ​​മും ക​​ള​​ത്തി​​ലി​​റ​​ങ്ങു​​ക.

ഇ​​റ്റ​​ലി​​യി​​ല്‍ ബാ​​ഴ്‌​​സ​​ലോ​​ണ​​യു​​ടെ ചാ​​മ്പ്യ​​ന്‍​സ് ലീ​​ഗ് ച​​രി​​ത്രം അ​​ത്ര സു​​ഖ​​ക​​ര​​മ​​ല്ല. ഇ​​ന്‍റ​​ര്‍ മി​​ലാ​​ന് എ​​തി​​രാ​​യ ആ​​റ് എ​​വേ പോ​​രാ​​ട്ട​​ത്തി​​ല്‍ ഒ​​രെ​​ണ്ണ​​ത്തി​​ല്‍ മാ​​ത്ര​​മാ​​ണ് എ​​ഫ്‌​​സി ബാ​​ഴ്‌​​സ​​ലോ​​ണ​​യ്ക്കു ജ​​യി​​ക്കാ​​ന്‍ സാ​​ധി​​ച്ച​​ത്.

ഇ​​റ്റ​​ലി​​യി​​ല്‍ 24 എ​​വേ പോ​​രാ​​ട്ട​​ങ്ങ​​ള്‍ ക​​ളി​​ച്ച​​തി​​ല്‍ അ​​ഞ്ച് ജ​​യം മാ​​ത്ര​​മാ​​ണ് ബാ​​ഴ്‌​​സ ഇ​​തു​​വ​​രെ ആ​​കെ നേ​​ടി​​യ​​ത്. വി​​ജ​​യ ശ​​ത​​മാ​​നം 21. ഇ​​രു​​ടീ​​മും അ​​വ​​സാ​​നം നേ​​ര്‍​ക്കു​​നേ​​ര്‍ ഇ​​റ​​ങ്ങി​​യ ര​​ണ്ടു മ​​ത്സ​​ര​​വും 3-3 സ​​മ​​നി​​ല​​യാ​​ലാ​​ണ് ക​​ലാ​​ശി​​ച്ച​​തെ​​ന്ന​​തും ശ്ര​​ദ്ധേ​​യം, 2022ലും ​​സെ​​മി​​യു​​ടെ ആ​​ദ്യ പാ​​ദ​​ത്തി​​ലും.


യ​​മാ​​ല്‍ Vs മാ​​ര്‍​ട്ടി​​നെ​​സ്

ലാ​​മി​​ന്‍ യ​​മാ​​ലി​​ന്‍റെ ബ്രി​​ല്യ​​ന്‍​സും ഇ​​ന്‍റ​​ര്‍ മി​​ലാ​​ന്‍ ഗോ​​ളി​​യു​​ടെ പു​​റ​​ത്തു​​ ത​​ട്ടി​​ക്ക​​യ​​റി​​യ സെ​​ല്‍​ഫ് ഗോ​​ളു​​മാ​​യി​​രു​​ന്നു ആ​​ദ്യ​​പാ​​ദ​​ത്തി​​ല്‍ ബാ​​ഴ്‌​​സ​​ലോ​​ണ​​യു​​ടെ സ​​മ​​നി​​ല​​യ്ക്കു കാ​​ര​​ണം. ഡെ​​ന്‍​സി​​ല്‍ ഡെം​​ഫ്രി​​സി​​ന്‍റെ ഇ​​ര​​ട്ട ഗോ​​ള്‍ ഇ​​ന്‍റ​​ര്‍ മി​​ലാ​​നും ക​​രു​​ത്താ​​യി. ചാ​​മ്പ്യ​​ന്‍​സ് ലീ​​ഗി​​ല്‍ ഈ ​​സീ​​സ​​ണി​​ല്‍ ഏ​​റ്റ​​വും കൂ​​ടു​​ത​​ല്‍ ഗോ​​ള്‍ നേ​​ടി​​യ ടീ​​മാ​​ണ് ബാ​​ഴ്‌​​സ​​ലോ​​ണ, 40.

പ​​രി​​ക്കി​​നെ​​ത്തു​​ട​​ര്‍​ന്ന് ആ​​ദ്യ​​പാ​​ദ​​ത്തി​​ല്‍ ഇ​​റ​​ങ്ങാ​​തി​​രു​​ന്ന അ​​ര്‍​ജ​​ന്‍റൈ​​ന്‍ താ​​രം ലൗ​​താ​​രോ മാ​​ര്‍​ട്ടി​​നെ​​സ് ര​​ണ്ടാം​​പാ​​ദ സെ​​മ​​യി​​ല്‍ ഇ​​ന്‍റ​​ര്‍ മി​​ലാ​​നൊ​​പ്പം ക​​ളി​​ച്ചേ​​ക്കു​​മെ​​ന്നാ​​ണ് ചി​​ല റി​​പ്പോ​​ര്‍​ട്ടു​​ക​​ള്‍. ആ​​ദ്യ​​പാ​​ദ​​ത്തി​​ന്‍റെ ആ​​ദ്യ പ​​കു​​തി​​യി​​ല്‍ പേ​​ശി​​വ​​ലി​​വി​​നെ​​ത്തു​​ട​​ര്‍​ന്ന് മാ​​ര്‍​ട്ടി​​നെ​​സ് ക​​ളം​​വി​​ട്ടി​​രു​​ന്നു. ലാ​​മി​​ന്‍ യ​​മാ​​ലി​​നെ ചു​​റ്റി​​പ്പ​​റ്റി​​യാ​​ണ് ബാ​​ഴ്‌​​സ​​ലോ​​ണ​​യു​​ടെ പ​​ട​​യൊ​​രു​​ക്കം.

പി​എ​സ്ജി x ആ​ഴ്സ​ണ​ൽ

ഫ്ര​ഞ്ച് ക്ല​ബ് പാ​രീ​സ് സെ​ന്‍റ് ജെ​ർ​മ​നും ഇം​ഗ്ലീ​ഷ് ടീ​മാ​യ ആ​ഴ്സ​ണ​ലും ത​മ്മി​ലാ​ണ് ര​ണ്ടാം സെ​മി ഫൈ​ന​ൽ. ഇ​ന്ത്യ​ൻ സ​മ​യം നാ​ളെ അ​ർ​ധ​രാ​ത്രി 12.30ന് ​പാ​രീ​സി​ലാ​ണ് മ​ത്സ​രം. ആ​ദ്യ​പാ​ദ​ത്തി​ൽ പി​എ​സ്ജി 1-0നു ​ജ​യി​ച്ചി​രു​ന്നു.

ആ​ഴ്സ​ണ​ലി​നെ​തി​രേ പി​എ​സ്ജി നേ​ടു​ന്ന ആ​ദ്യ ജ​യ​മാ​യി​രു​ന്നു ആ​ദ്യ​പാ​ദ​ത്തി​ലേ​ത്. ഇ​രു​ടീ​മും ചാ​ന്പ്യ​ൻ​സ് ലീ​ഗി​ൽ ഇ​തു​വ​രെ ജേ​താ​ക്ക​ളാ​യി​ട്ടി​ല്ല. ര​ണ്ടാം യൂ​റോ​പ്യ​ൻ ഫൈ​ന​ലാ​ണ് ഇ​രു​ടീ​മി​ന്‍റെ​യും ല​ക്ഷ്യം.