സനു സി​​​റി​​​യ​​​ക്

ന്യൂഡൽഹി: ജ​​മ്മു​​വി​​ലും പ​​ഞ്ചാ​​ബി​​ലും ഇ​​ന്ന​​ലെ രാ​​ത്രി ഒ​​ന്പ​​തോ​​ടെ പാ​​ക്കി​​സ്ഥാ​​ൻ ന​​ട​​ത്തി​​യ മി​​സൈ​​ൽ, ഡ്രോ​​ൺ ഷെ​​ൽ ആ​​ക്ര​​മ​​ണം വി​​ഫ​​ല​​മാ​​ക്കി ഇ​​ന്ത്യ​​ൻ സേ​​ന. പാ​​ക്കി​​സ്ഥാ​ന്‍റെ മൂ​​ന്നു യു​​ദ്ധ​​വി​​മാ​​ന​​ങ്ങ​​ൾ ഇ​ന്ത്യ​ൻ സൈ​ന്യം വെ​​ടി​​വ​​ച്ചി​ട്ടു.

അ​​ന്പ​​തോ​​ളം പാ​​ക് ഡ്രോ​​ണു​​ക​​ളും എ​​ട്ടു മി​​സൈ​​ലു​​ക​​ളും ത​​ക​​ർ​​ത്തു. വ്യോ​​മ​​താ​​വ​​ള​​മു​​ള്ള ജ​​മ്മു വി​​മാ​​ന​​ത്താ​​വ​​ള​​മാ​​ണു പാ​​ക് സൈ​​ന്യം ല​​ക്ഷ്യ​​മി​​ട്ട​​ത്. ചൈ​​നീ​​സ് ഡ്രോ​​ണു​​ക​​ൾ ഉ​​പ​​യോ​​ഗി​​ച്ചാ​​യി​​രു​​ന്നു പാ​​ക് ആ​​ക്ര​​മ​​ണം. രാ​​ജ​​സ്ഥാ​​നി​​ലും ആ​​ക്ര​​മ​​ണ​​ശ്ര​​മ​​മു​​ണ്ടാ​​യി. പാ​ക്കി​സ്ഥാ​നു ചു​ട്ട മ​റു​പ​ടി ന​ല്കി​യ ഇ​ന്ത്യ ലാ​ഹോ​റി​ലും ഇസ്‌ലാമാ​ബാ​ദി​ലും കറാച്ചി യിലും മി​സൈ​ൽ ആ​ക്ര​മ​ണം ന​ട​ത്തി​യെ​ന്നാ​ണു റി​പ്പോ​ർ​ട്ട്.

അറബിക്കടലിൽ നങ്കൂരമിട്ടിരുന്ന പടക്കപ്പൽ ഐഎൻഎസ് വിക്രാന്തിൽനിന്നായിരുന്നു മിസൈൽ ആക്രമണം. പാ​ക് പ്ര​ധാ​ന​മ​ന്ത്രി ഷ​ഹ​ബാ​സ് ഷ​രീ​ഫി​ന്‍റെ വ​സ​തി​ക്ക​ടു​ത്ത് സ്ഫോ​ട​ന​മു​ണ്ടാ​യി. പ്ര​ധാ​ന​മ​ന്ത്രി​യെ ഔ​ദ്യോ​ഗി​ക വ​സ​തി​യി​ൽ​നി​ന്നു മാ​റ്റി.

ജ​​മ്മു കാ​​ഷ്മീ​​രി​​ൽ റെ​ഡ് അ​ലെ​ർ​ട്ട് പ്ര​​ഖ്യാ​​പി​​ച്ചു. ഉ​​ധം​​പു​​ർ, കു​​പ്‌​വാ​​ര, പ​​ത്താ​​ൻ​​കോ​​ട്ട് എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലും ക​​ന​​ത്ത വെ​​ടി​​വ​​യ്പു​​ണ്ടാ​​യി. ജ​​മ്മു​​വി​​ൽ ബ്ലാ​​ക്കൗ​​ട്ട് (യു​​ദ്ധ​​വേ​​ള​​യി​​ൽ എ​​ല്ലാ ലൈ​​റ്റു​​ക​​ളും അ​​ണ​​യ്ക്കു​​ന്ന​​തി​​നു​​ള്ള സ​​ർ​​ക്കാ​​ർ നി​​ർ​​ദേ​​ശം) പ്ര​​ഖ്യാ​​പി​​ച്ചി​​രു​​ന്നു.ഇ​​ന്‍റർനെ​​റ്റ് സേ​​വ​​ന​​ങ്ങ​​ൾ റ​​ദ്ദാ​​ക്കി.

രാ​ജ​സ്ഥാ​നി​ലും പ​ഞ്ചാ​ബി​ലും അ​തീ​വ ജാ​ഗ്ര​താ നി​ർ​ദേ​ശ​മു​ണ്ട്. രാ​​ജ​​സ്ഥാ​​നി​​ലെ ജ​​യ്സാ​​ൽ​​മേ​​റി​​ൽ​​നി​​ന്നും അഖ്നൂരിൽ നിന്നുമായി രണ്ട് പാ​​ക് പൈ​​ല​​റ്റു​​മാ​​രെ ക​​സ്റ്റ​​ഡി​​യി​​ലെ​​ടു​​ത്തെ​​ന്നു റി​​പ്പോ​​ർ​​ട്ടു​​ണ്ട്. രാ​​ജ്യ​​ത്തെ 24 വി​​മാ​​ന​​ത്താ​​വ​​ള​​ങ്ങ​​ൾ അ​​ട​​ച്ചു. ലാ​​​ഹോ​​​റി​​​ലെ പാ​​​ക്കി​​​സ്ഥാ​​​ന്‍റെ വ്യോ​​​മ പ്ര​​​തി​​​രോ​​​ധ സം​​​വി​​​ധാ​​​നം ത​​​ക​​​ർ​​​ത്ത​​​താ​​​യി ഇ​​​ന്ത്യ​​​ൻ സേ​​​ന.

ഇ​​​ന്ത്യ​​​യു​​​ടെ 15 സൈ​​​നി​​​ക കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലേ​​​ക്ക് ഇ​​​ന്ന​​​ലെ പു​​​ല​​​ർ​​​ച്ചെ ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്താ​​​ൻ ശ്ര​​​മി​​​ച്ച പാ​​​ക്കി​​​സ്ഥാ​​​നു ന​​​ൽ​​​കി​​​യ മ​​​റു​​​പ​​​ടി​​​യി​​​ലാ​​​ണു വ്യോ​​​മ പ്ര​​​തി​​​രോ​​​ധ സം​​​വി​​​ധാ​​​നം ഇ​​​ന്ത്യ ത​​​ക​​​ർ​​​ത്ത​​​ത്. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ​​​യാ​​​യി​​​രു​​​ന്നു ഡ്രോ​​​ണ്‍ ഉ​​​പ​​​യോ​​​ഗി​​​ച്ചു​​​ള്ള ഇ​​​ന്ത്യ​​​ൻ സേ​​​ന​​​യു​​​ടെ പ്ര​​​ത്യാ​​​ക്ര​​​മ​​​ണം.

ഉ​​ത്ത​​ര, പ​​ശ്ചി​​മ ഇ​​​ന്ത്യ​​​യി​​​ലെ അ​​​വ​​​ന്തി​​​പു​​​ര, ശ്രീ​​​ന​​​ഗ​​​ർ, ജ​​​മ്മു, പ​​​ത്താ​​​ൻ​​​കോ​​​ട്ട്, അ​​​മൃ​​​ത്‌​​സ​​​ർ, ക​​​പൂ​​​ർ​​​ത്ത​​​ല, ജ​​​ല​​​ന്ധ​​​ർ, ലു​​​ധി​​​യാ​​​ന, ആ​​​ദം​​​പു​​​ർ, ഭ​​​ട്ടി​​​ൻ​​​ഡ, ച​​​ണ്ഡിഗ​​ഡ്, നാ​​​ൽ, ഫ​​​ലോ​​​ഡി, ഉ​​​ത്ത​​​ർ​​​ലാ​​യി, ഭു​​​ജ് തു​​​ട​​​ങ്ങി​​​യ മേ​​​ഖ​​​ല​​​ക​​​ളി​​​ലാ​​​ണു പാ​​​ക്കി​​​സ്ഥാ​​​ൻ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​നു ശ്ര​​​മി​​​ച്ച​​​ത്. എ​​​ന്നാ​​​ൽ ഇ​​​ന്ത്യ​​​യു​​​ടെ വ്യോ​​​മപ്ര​​​തി​​​രോ​​​ധ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ൾ ഈ ​​​ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ൾ പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി.


പാ​​​ക് ആ​​​ക്ര​​​മ​​​ണം വ്യ​​​ക്ത​​​മാ​​​ക്കു​​​ന്ന മി​​​സൈ​​​ലു​​​ക​​​ളു​​​ടെ​​​യും ഡ്രോ​​​ണു​​​ക​​​ളു​​​ടെ​​​യും അ​​​വ​​​ശി​​​ഷ്ടങ്ങ​​​ൾ ക​​​ണ്ടെ​​​ത്തി​​​യ​​​താ​​​യും സൈ​​​നി​​​ക വ​​​ക്താ​​​ക്ക​​​ളാ​​​യ വ്യോ​​​മി​​​ക സിം​​​ഗും സോ​​​ഫി​​​യ ഖു​​​റേ​​​ഷി​​​യും ഇ​​​ന്ന​​​ലെ ന​​​ട​​​ന്ന വാ​​​ർ​​​ത്താ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​റി​​​യി​​​ച്ചു.

ലാ​​​ഹോ​​​റി​​​ൽ ന​​​ട​​​ത്തി​​​യ ആ​​​ക്ര​​​മ​​​ണ​​​ത്തെ​​ത്തു​​ട​​​ർ​​​ന്നു​​​ള്ള ദൃ​​​ശ്യ​​​ങ്ങ​​​ൾ ദേ​​​ശീ​​​യ മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ൽ ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ പു​​​റ​​​ത്തു വ​​​ന്നി​​​രു​​​ന്നു. നി​​​യ​​​ന്ത്ര​​​ണരേ​​​ഖ​​​യി​​​ൽ പാക്കിസ്ഥാ​​​ൻ ആ​​​ക്ര​​​മ​​​ണം തു​​​ട​​​രു​​​ക​​​യാ​​​ണ്. കാ​​​ഷ്മീ​​​രി​​​ലെ കു​​​പ്‌വാര, ബാ​​​രാ​​​മു​​​ള്ള, ഉ​​​റി, പൂ​​​ഞ്ച്, ര​​​ജൗ​​​രി മേ​​​ഖ​​​ല​​​ക​​​ളി​​​ൽ ന​​​ട​​​ത്തി​​​യ ഷെ​​​ൽ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ മൂ​​​ന്നു സ്ത്രീ​​​ക​​​ളും അ​​​ഞ്ച് കു​​​ട്ടി​​​ക​​​ളും ഉ​​​ൾ​​​പ്പെ​​​ടെ 16 പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു.

പാ​​​ക്കി​​​സ്ഥാ​​​ന്‍റെ ​​​ന​​​ട​​​പ​​​ടി​​​യി​​​ൽ തി​​​രി​​​ച്ച​​​ടി​​​ക്കാ​​​ൻ ഇ​​​ന്ത്യ​​​ൻ സേ​​​ന നി​​​ർ​​​ബ​​​ന്ധി​​​ത​​​രാ​​​യ​​​താ​​​യും സം​​​ഘ​​​ർ​​​ഷം വ​​​ർ​​​ധി​​​പ്പി​​​ക്കാ​​​ൻ താ​​ത്​​​പ​​​ര്യ​​​മി​​​ല്ലെ​​​ന്നും, പാ​​​ക്കി​​​സ്ഥാ​​​ൻ സൈ​​​ന്യം സ്വീ​​​ക​​​രി​​​ക്കു​​​ന്ന നി​​​ല​​​പാ​​​ടി​​​ന​​​നു​​​സ​​​രി​​​ച്ച് ഇ​​​ന്ത്യ​​​ൻ സേ​​​ന പ്ര​​​തി​​​ക​​​രി​​​ക്കു​​​മെ​​​ന്നും സൈ​​​ന്യം വ്യ​​​ക്ത​​​മാ​​​ക്കി.

പഹ​​​ൽ​​​ഗാം ഭീ​​​ക​​​രാക്രമ​​​ണ​​​മാ​​​ണ് എല്ലാറ്റിനും തു​​​ട​​​ക്ക​​​മെ​​​ന്ന് വി​​​ദേ​​​ശ​​​കാ​​​ര്യ സെ​​​ക്ര​​​ട്ട​​​റി വി​​​ക്രം മി​​​സ്രി പറഞ്ഞു.''26 പേ​​​രു​​​ടെ ജീ​​​വ​​​നെ​​​ടു​​​ത്ത കി​​​രാ​​​ത ന​​​ട​​​പ​​​ടി​​​ക്ക് മ​​​റു​​​പ​​​ടി​​​യാ​​​യാ​​​ണ് ഇ​​​ന്ത്യ​​​ൻ സൈ​​​ന്യം പാ​​​ക്കി​​​സ്ഥാ​​​നി​​​ലെ തീ​​​വ്ര​​​വാ​​​ദ കേ​​​ന്ദ്ര​​​ങ്ങ​​​ൾ ആ​​​ക്ര​​​മി​​​ച്ച​​​ത്. പാ​​​ക്കി​​​സ്ഥാ​​​ൻ സൈ​​​ന്യ​​​ത്തെ​​​യോ ജ​​​ന​​​വാ​​​സ കേ​​​ന്ദ്ര​​​ങ്ങ​​​ളെ​​​യോ ഇ​​​ന്ത്യ​​​ൻ സേ​​​ന ആ​​​ക്ര​​​മി​​​ച്ചി​​​ട്ടി​​​ല്ല.

പ​​​ഹ​​​ൽ​​​ഗാം ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ പ​​​ങ്കി​​​ല്ലെ​​​ന്ന പാ​​​കി​​​സ്ഥാ​​​ൻ വാ​​​ദ​​​ത്തി​​​ൽ ക​​​ഴ​​​ന്പി​​​ല്ല. ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി​​​യ ദി ​​​റെ​​​സി​​​സ്റ്റ​​​ന്‍റ് ഫ്ര​​​ണ്ട് പാ​​​ക്കി​​സ്ഥാ​​ൻ ആ​​​സ്ഥാ​​​ന​​​മാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന തീ​​​വ്ര​​​വാ​​​ദ ഗ്രൂ​​​പ്പാ​​​യ ല​​​ഷ്ക​​ർ-​​ഇ- തൊ​​​യ്ബ​​​യു​​​ടെ നി​​​ഴ​​​ൽ​​സം​​​ഘ​​​ട​​​ന​​​യാ​​​ണ്. ഐ​​​ക്യ​​​രാ​​​ഷ്ട്ര സ​​​ഭ​​​യെ ഇ​​​ന്ത്യ ഇത​​​റി​​​യി​​​ച്ചി​​​ട്ടു​​​ണ്ട്. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ ലോ​​​ക​​​രാ​​ഷ്‌​​ട്ര​​​ങ്ങ​​​ൾ അ​​​റി​​​യി​​​ക്കും''- വി​​​ദേ​​​ശ​​​കാ​​​ര്യ മ​​ന്ത്രാ​​ല​​യ​​ത്തി​​ൽ ന​​​ട​​​ത്തി​​​യ വാ​​​ർ​​​ത്താ​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ മി​​​സ്രി വ്യ​​​ക്ത​​​മാ​​​ക്കി.

തീ​​​വ്ര​​​വാ​​​ദ കേ​​​ന്ദ്ര​​​ങ്ങ​​​ളെ മാ​​​ത്രം ഇ​​​ന്ത്യ ല​​​ക്ഷ്യ​​​മി​​​ട്ട​​​പ്പോ​​​ൾ സൈ​​​നി​​​ക​​കേ​​​ന്ദ്ര​​​ങ്ങ​​​ളെ ആ​​​ക്ര​​​മി​​​ക്കാ​​​ൻ ശ്ര​​​മി​​​ച്ച പാ​​​ക്കി​​​സ്ഥാ​​​ൻ സാ​​​ധാ​​​ര​​​ണ​​​ക്കാ​​​ർ​​​ക്കു നേരേ ആ​​​ക്ര​​​മ​​​ണം തു​​​ട​​​രു​​​ക​​​യെ​​​ന്നും മി​​​സ്രി വ്യ​​​ക്ത​​​മാ​​​ക്കി.