ഛത്തീസ്ഗഡിൽ 22 മാവോയിസ്റ്റുകളെ വധിച്ചു
Thursday, May 8, 2025 5:19 AM IST
ബിജാപുർ: ഛത്തീസ്ഗഡിൽ 22 മാവോയിസ്റ്റുകളെ സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചു. തെലുങ്കാന അതിർത്തിയിലെ കാരെഗുട്ട വനമേഖലയിലായിരുന്നു ഏറ്റുമുട്ടൽ. ബസ്തർ മേഖലയിൽ മാവോയിസ്റ്റ് വേട്ടയ്ക്കായുള്ള ഓപ്പറേഷൻ സങ്കൽപ് പദ്ധതിയിലൂടെ ഏപ്രിൽ 21നു ശേഷം വധിച്ച മാവോയിസ്റ്റുകളുടെ എണ്ണം 26 ആയി.
ഈ വർഷം ഇതുവരെ ഛത്തീസ്ഗഡിൽ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ എണ്ണം 168 ആയി. ഇതിൽ 151 പേരും കൊല്ലപ്പെട്ടത് ബസ്തർ മേഖലയിലാണ്.