വനിതാ മാവോയിസ്റ്റിനെ വധിച്ചു
Wednesday, May 7, 2025 2:08 AM IST
റായ്പുർ: ഛത്തീസ്ഗഡിൽ വനിതാ മാവോയിസ്റ്റിനെ സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചു. ബിജാപുർ ജില്ലയിലെ വനമേഖലയിലായിരുന്നു ഏറ്റുമുട്ടൽ. ഒരു 303 റൈഫിൾ ഏറ്റുമുട്ടൽ സ്ഥലത്തുനിന്ന് സുരക്ഷാസേന കണ്ടെടുത്തു.
സുക്മ ജില്ലയിൽ തിങ്കളാഴ്ച ഡെപ്യൂട്ടി സർപഞ്ചിനെ മാവോയിസ്റ്റുകൾ കൊലപ്പെടുത്തി. ബെൻപള്ളി ഗ്രാമത്തിലായിരുന്നു ഏറ്റുമുട്ടൽ. മുചാകി രാമയാണ് കൊല്ലപ്പെട്ടത്. ഇദ്ദേഹത്തെ വീട്ടിൽനിന്നിറക്കി കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു.