സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് രണ്ട് എസ്ടിഎഫ് ഉദ്യോഗസ്ഥർക്കു പരിക്ക്
Tuesday, May 6, 2025 1:55 AM IST
ബിജാപുർ: ഛത്തീസ്ഗഡിലെ ബിജാപുർ ജില്ലയിൽ മാവോയിസ്റ്റുകൾക്കായുള്ള തെരച്ചിലിനിടെ സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് രണ്ട് എസ്ടിഎഫ് ഉദ്യോഗസ്ഥർക്കു പരിക്കേറ്റു.
ഛത്തീസ്ഗഡ്-തെലുങ്കാന അതിർത്തിയിലെ കരേഗട്ട മലനിരകളിൽ നക്സലുകളും മാവോയിസ്റ്റുകളും തന്പടിച്ചിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തെരച്ചിലിനിടെയാണ് അപകടം. പരിക്കേറ്റ ദൗത്യസംഘാംഗങ്ങളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മാവോയിസ്റ്റുകളെ തുരത്തുന്നതിനായി മിഷൻ സങ്കൽപ് എന്നപേരിൽ എസ്ടിഎഫ് ജവാന്മാരും പോലീസും സിആർപിഎഫും ഉൾപ്പെട 24,000 സുരക്ഷാ ഉദ്യോഗസ്ഥരാണ് രണ്ടാഴ്ചയായി സംയുക്ത തെരച്ചിൽ നടത്തിക്കൊണ്ടിരിക്കുന്നത്.