ന്യൂ​​​ഡ​​​ൽ​​​ഹി: ഇ​​​ന്ന​​​ലെ ഡ​​​ൽ​​​ഹി​​​യി​​​ൽ​​നി​​​ന്നും ഇ​​​സ്ര​​​യേ​​​ലി​​​ലെ ടെ​​​ൽ അ​​​വീ​​​വി​​​ലേ​​​ക്ക് പു​​​റ​​​പ്പെ​​​ട്ട എ​​​യ​​​ർ ഇ​​​ന്ത്യ വി​​​മാ​​​നം അ​​​ബു​​​ദാ​​​ബി​​​യി​​​ലേ​​​ക്ക് വ​​​ഴി​​​തി​​​രി​​​ച്ചു​​​വി​​​ട്ടു. ടെ​​​ൽ അ​​​വീ​​​വി​​​ലെ ബെ​​​ൻ ഗു​​​രിയ​​​ൻ വി​​​മാ​​​ന​​​ത്ത​​​വ​​​ള​​​ത്തി​​​ന് സ​​​മീ​​​പം മി​​​സൈ​​​ലാ​​​ക്ര​​​മ​​​ണം ഉ​​​ണ്ടാ​​​യ​​​താ​​​ണ് കാ​​​ര​​​ണം. ആ​​​റാം തീ​​​യ​​​തി ടെ​​​ൽ അ​​​വീ​​​വി​​​ലേ​​​ക്കു​​​ള്ള വി​​​മാ​​​ന​​​ങ്ങ​​​ൾ എ​​​യ​​​ർ ഇ​​​ന്ത്യ റ​​​ദ്ദാ​​​ക്കി​​​യി​​​ട്ടു​​​മു​​​ണ്ട്.


അ​​​ബു​​​ദാ​​​ബി​​​യി​​​ൽ പ്ര​​​ശ്ന​​​ങ്ങ​​​ളൊ​​​ന്നും കൂ​​​ടാ​​​തെ ലാ​​​ൻ​​​ഡ് ചെ​​​യ്ത വി​​​മാ​​​നം ഉ​​​ട​​​ൻ ഡ​​​ൽ​​​ഹി​​​യി​​​ലേ​​​ക്ക് തി​​​രി​​​കെ പു​​​റ​​​പ്പെ​​​ടു​​​മെ​​​ന്നും എ​​​യ​​​ർ ഇ​​​ന്ത്യ അ​​​റി​​​യി​​​ച്ചു. നാ​​​ല് മു​​​ത​​​ൽ ആ​​​റാം തീ​​​യ​​​തി വ​​​രെ​​​യു​​​ള്ള ടി​​​ക്ക​​​റ്റു​​​ക​​​ൾ എ​​​ടു​​​ത്ത യാ​​​ത്ര​​​ക്കാ​​​ർ​​​ക്കു പു​​​നഃ​​​ക്ര​​​മീ​​​ക​​​ര​​​ണ​​​ത്തി​​​നു​​​ള്ള അ​​​വ​​​സ​​​രം ല​​​ഭി​​​ക്കും. ടി​​​ക്ക​​​റ്റ് റ​​​ദ്ദാ​​​ക്കു​​​ന്ന​​​വ​​​ർ​​​ക്ക് പ​​​ണം തി​​​രി​​​കെ ന​​​ൽ​​​കു​​​ക​​​യും ചെ​​​യ്യും.