പാക് പ്രധാനമന്ത്രിയുടെ യുട്യൂബ് ചാനൽ ഇന്ത്യയിൽ നിരോധിച്ചു
Saturday, May 3, 2025 3:26 AM IST
ന്യൂഡൽഹി: പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ ഔദ്യോഗിക യു ട്യൂബ് അക്കൗണ്ട് ഇന്ത്യയിൽ നിരോധിച്ചതായി കേന്ദ്ര സർക്കാർ.
ഹാനിയ ആമിർ, മഹിര ഖാൻ, സജൽ അലി, അലി സഫർ എന്നിവരുൾപ്പെടെ നിരവധി പാക്കിസ്ഥാൻ സെലിബ്രിറ്റികളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളും ബ്ലോക്ക് ചെയ്തവയിൽ ഉൾപ്പെടുന്നു.
ദേശീയ സുരക്ഷയുമായോ പൊതു ക്രമസമാധാനവുമായോ ബന്ധപ്പെട്ട സർക്കാരിന്റെ ഉത്തരവ് കാരണം ഈ ഉള്ളടക്കം നിലവിൽ ഈ രാജ്യത്ത് ലഭ്യമല്ല എന്നാണ് ഇന്ത്യയിൽനിന്ന് അക്കൗണ്ട് തുറക്കാൻ ശ്രമിക്കുന്പോൾ ലഭിക്കുന്ന സന്ദേശം.
പാക്കിസ്ഥാൻ ധനമന്ത്രി ഖ്വാജ ആസിഫിന്റെയും പാകിസ്ഥാൻ സൈന്യത്തിന്റെ പബ്ലിക് റിലേഷൻ വിഭാഗമായ ഐഎസ്പിആറിന്റെയും മുൻ പാക് ക്രിക്കറ്റ് തരാം ഷോയിബ് അക്തറിന്റെ യൂട്യൂബ് ചാനലുകളും നിരോധിച്ചിരുന്നു.