ദേവൻ ഭാരതി മുംബൈ പോലീസ് കമ്മീഷണർ
Thursday, May 1, 2025 2:51 AM IST
മുംബൈ: മുംബൈ പോലീസ് കമ്മീഷണറായി ദേവൻ ഭാരതിയെ നിയമിച്ചു. വിരമിക്കുന്ന വിവേക് ഫാൻസാൽക്കറിനു പകരമാണ് ഭാരതിയുടെ നിയമനം.
1994 ബാച്ച് ഐപിഎസ് ഓഫീസറായ ദേവൻ ഭാരതി നിലവിൽ മുംബൈ പോലീസ് സ്പെഷൽ കമ്മീഷണറാണ്. മഹാരാഷ്ട്ര എടിഎസ് തലവനായും പ്രവർത്തിച്ചിട്ടുണ്ട്. മുംബൈ ഭീകരാക്രമണക്കേസ് അന്വേഷണ സംഘത്തിൽ ദേവൻ ഭാരതിയുമുണ്ടായിരുന്നു.