അഞ്ചാംദിനവും പാക് പ്രകോപനം
Wednesday, April 30, 2025 2:39 AM IST
ശ്രീനഗർ: ജമ്മുകാഷ്മീരിലെ നിയന്ത്രണരേഖയിൽ തുടർച്ചയായ അഞ്ചാംദിവസവും പ്രകോപനമില്ലാതെ പാക്കിസ്ഥാന്റെ വെടിവയ്പ്. ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചുവെന്ന് സേനാവൃത്തങ്ങൾ അറിയിച്ചു. കാഷ്മീരിലെ കുപ്വാര, ബാരാമുള്ള ജില്ലകളിലും ജമ്മുവിലെ അഖ്നൂർ മേഖലയിലുമാണ് പാക് സൈന്യം വെടിനിർത്തൽ കരാർ ലംഘിച്ചത്.
ആളപായമോ മറ്റ് നാശനഷ്ടങ്ങളോ ഉണ്ടായില്ല. 26 വിനോദസഞ്ചാരികളുടെ ജീവൻ നഷ്ടമായ പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് സിന്ധുനദീജല കരാർ റദ്ദാക്കുന്നതുൾപ്പെടെ കടുത്ത നടപടികളിലേക്ക് ഇന്ത്യ നീങ്ങിയതോടെയാണ് പാക് സൈന്യത്തിന്റെ പ്രകോപനം.